Saturday 11 October 2014

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പാകംചെയ്ത് നല്‍കാനാവില്ലെങ്കില്‍ അമ്മയാകേണ്ടെന്ന് മമ്മൂട്ടി

+



തിരുവനന്തപുരം:
 കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാനാവില്ലെങ്കില്‍ അമ്മയാകേണ്ടെന്ന് ചലച്ചിത്രതാരം മമ്മൂട്ടി.
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ആഹാരസാധനങ്ങള്‍ അവര്‍ക്ക് നല്‍കുന്നതിലൂടെ കുഞ്ഞുങ്ങളോട് നാം ക്രൂരത കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ചകിത്സ സൗജന്യമാക്കുന്ന 'സുകൃതം' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മലയാളിയുടെ ജീവിത ശൈലിയും ആഹാര ശൈലിയും മാറാതെ കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഇല്ലാതാക്കാനാവില്ലെന്ന ചലച്ചിത്രതാരത്തിന്റെ മുന്നറിയിപ്പ്.
ഫ്ലൂക്‌സും ബൊക്കെയും എല്ലാം ഒഴിവാക്കി പ്രകൃതി സൗഹൃദമായി അലങ്കരിച്ച ഉദ്ഘാടന വേദിയിലും സദസ്സിലും വിതരണം ചെയ്ത കുപ്പിവെള്ളം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ താക്കീത്.

കുപ്പി ചൂടാവുമ്പോള്‍ വെള്ളത്തില്‍ കലര്‍ന്നേക്കാവുന്ന പ്ലാസ്റ്റിക് കാന്‍സറിന് കാരണമാവുന്നു. കിണര്‍ വെള്ളവും വീട്ടില്‍ പാകം ചെയ്ത ചോറും കറിയും കഴിച്ചപ്പോള്‍ നമുക്ക് ഒരു രോഗവും ഇല്ലായിരുന്നു.

കേട്ടിട്ടില്ലാത്ത രോഗങ്ങളാണ് ഇപ്പോള്‍ നമ്മളെ ആക്രമിക്കുന്നത്. പ്ലാസ്റ്റിക് പൊതിഞ്ഞ ഭക്ഷണമേ നമ്മള്‍ കഴിക്കൂ എന്ന് വന്നു.
വിരുന്നുകാര്‍ക്കായി പണ്ട് വീട്ടില്‍ ഒരു കോഴിയെക്കൊല്ലുമ്പോള്‍ കുടുംബാംഗത്തിലൊരാള്‍ കൊല്ലപ്പെടുന്നതുപോലെയുള്ള വേദന ഉണ്ടായിരുന്നു. ഇന്ന് രണ്ടും മൂന്നും കോഴിയെ കഴിക്കാതെ നമുക്ക് മുന്നോട്ട് പോകാനാവുന്നില്ല.- അദ്ദേഹം പറഞ്ഞു. 
Comment: കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പാകംചെയ്ത് നല്‍കാനാവില്ലെങ്കില്‍ അമ്മയാകേണ്ടെന്നാണു മമ്മൂട്ടിയുടെ ഉപദേശം. അങ്ങനെയെങ്കില്‍  അച്ഛനെന്താണ് പണിയിഷ്ടാ ? ആസ്ഥാന ഗായകന്‍ ഉപദേശിച്ചതിനുശേഷം വായ് പൂട്ടിയതേയുള്ളൂ. ഇപ്പോഴിതാ കിലോയ്ക്ക് 150 രൂപ വിലയുള്ള ചെട്ടുവിരുപ്പ് അരിഭക്ഷിക്കുന്ന മെഗായുടെ ഉപ്ദേശം. നാട്ടിലെ സ്ത്രീകള്‍ .എത്രയും പെട്ടെന്നു നാടുവിടുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഈ ഉപദേശികളെല്ലാം കൂടി ഉപദേശിച്ചു നാട് ഒരു പരുവത്തിലാക്കും.
-കെ എ സോളമന്‍

No comments:

Post a Comment