ചെന്നൈ: ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എല്ലാറ്റില്‍ നിന്നും വിജയകരമായി പുറത്തുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിത സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടി ഇന്നലെയാണ് ചെന്നൈയില്‍ എത്തിയത്. ജാമ്യം ലഭിച്ച ശേഷം ആദ്യം നടത്തിയ പ്രസ്താവനയിലാണ് ജയ ഇക്കാര്യം പറഞ്ഞത്.
ജയലളിതയുടെ അറസ്റ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധങ്ങളില്‍ ജീവനൊടുക്കിയ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്കുമെന്നും ജയലളിത അറിയിച്ചു.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിത ജയിലിലായതിനു പിന്നാലെ തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും പ്രതിഷേധം ആളിക്കത്തിയിരുന്നു.
തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിലായി 16 പേരാണ് ജീവനൊടുക്കിയത്. ഇവരില്‍ വിദ്യാര്‍ഥിനികള്‍ അടക്കം ആറോളം പേര്‍ സ്വയം തീകൊളുത്തിയാണ് മരിച്ചത്. പത്തുപേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
കമെന്‍റ് :കൂടുതല്‍ പേര്‍ ജീവന്‍ ഒടുക്കിക്കോട്ടെ എന്നാവും അമ്മയുടെ ആഗ്രഹം.:
-കെ എ സോളമന്‍
No comments:
Post a Comment