Thursday, 16 October 2014

ജാതകദോഷം ചര്‍ച്ചചെയ്യുന്ന 'നക്ഷത്രങ്ങള്‍' തിയേറ്ററില്‍















കൊച്ചി: ഒരു പെണ്‍കുട്ടിയുടെ ജാതകദോഷത്തിന്റെ പേരില്‍ കുടുംബം മുഴുവന്‍ അനുഭവിക്കുന്ന വേദനാജനകമായ കഥ പറയുന്ന 'നക്ഷത്രങ്ങള്‍' വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ആര്‍.എസ്. ഫിലിംസിന്റെ ബാനറില്‍ രമേഷ്ചങ്ങനാശേരി നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ രാജു ചമ്പക്കര നിര്‍വ്വഹിച്ചിരിക്കുന്നു. 

സച്ചിന്‍ആനന്ദ്, പിങ്കി അല്‍ഫോണ്‍സ, കല്യാണി, സായ്കുമാര്‍, മണിയന്‍പിള്ള രാജു, കോഴിക്കോട് നാരായണന്‍ നായര്‍, രമേഷ് പിഷാരടി, നിയാസ്, നാരായണന്‍കുട്ടി, രാജീവ് കുടപ്പനക്കുന്ന്, സിറിള്‍, പൊന്നമ്മ ബാബു, സുബ്ബലക്ഷ്മി, ശ്രീകല, അയലിന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

കെ.പി.നമ്പ്യാതിരി ഛായാഗ്രാഹണവും ഹരിഹരപുത്രന്‍ എഡിറ്റിങ്ങുംതമ്പി ആര്യനാട് വസ്ത്രാലങ്കാരവും വര്‍ക്കല സജീവ് കലാസംവിധാനവുംഅജി പുളിയറക്കോണം ചമയവുംഷാലു പേയാട് നിശ്ചലഛായാഗ്രാഹണവും കൈകാര്യം ചെയ്യുന്നു.വയലാര്‍ ഗോപാലകൃഷ്ണന്‍, കടനാട് വിജയകുമാര്‍ എന്നിവരുടെ വരികള്‍ക്ക് എം. ജി. ശ്രീകുമാര്‍ സംഗീതം പകര്‍ന്നു. പ്രശസ്ത സംഗീതസംവിധായകന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനഥ് ഈ ചിത്രത്തില്‍ ഒരു സോപാന സംഗീതം ആലപിക്കുന്നു.

എം. ജി. ശ്രീകുമാര്‍, വര്‍ഷ എന്നിവരാണ് ഗായകര്‍. പശ്ചാത്തലസംഗീതം അലക്‌സ് പോള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് രാജേഷ് മണക്കാട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയകൃഷ്ണന്‍ തൊടുപുഴ. ക്യാമറ അസിസ്റ്റന്റ് ശ്രീകുമാര്‍ വെഞ്ഞാറമൂട്. 

കമെന്‍റ്: ഈ സിനിമയോട് രാമന്‍ നായര്‍ക്കുള്ള താല്പര്യമെന്തെന്ന് വെച്ചാല്‍  നായരുടെ സുഹൃത്തു വയലാര്‍ ഗോപാലകൃഷ്ണന്‍ (നായര്‍) ഇതില്‍ പാട്ടെഴുതുന്നു എന്നതാണ്.
കെ എ സോളമന്‍ 

No comments:

Post a Comment