Thursday, 23 October 2014

തൊഴിലുറപ്പ് പദ്ധതി സ്ത്രീകളുടെ ജീവിത നിലവാരമുയര്‍ത്തിയെന്ന് പഠന റിപ്പോര്‍ട്ട്

-

പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതുമൂലം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദം കുറഞ്ഞിട്ടുണ്ട് 
കൊച്ചി: തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക നിലവാരം ഉയര്‍ത്തിയെന്ന് പഠനറിപ്പോര്‍ട്ട്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടത്തെിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുകീഴിലെ തൊഴിലാളികള്‍ 97.3 ശതമാനവും സ്ത്രീകളാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതുമൂലം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദം കുറഞ്ഞിട്ടുണ്ട്. 27 ശതമാനം തൊഴിലാളികള്‍ ഈ പദ്ധതി മൂലം ബാങ്കിടപാടുകള്‍ നടത്താനും പണം മിച്ചം വെക്കാനും കഴിഞ്ഞതായി അഭിപ്രായപ്പെടുന്നു.
പരിസര ശുചീകരണം, കായലുകളും കുളങ്ങളും വൃത്തിയാക്കല്‍ എന്നിവയുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഗണ്യമായി കുറഞ്ഞു. കൃഷി, ഫിഷറീസ്, നിര്‍മാണം, കയര്‍ എന്നീ മേഖലകളില്‍ തൊഴിലാളികളുടെ വേതന വര്‍ധനക്കും തൊഴിലുറപ്പ് പദ്ധതി കാരണമായി. കൂടാതെ, ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ തൊഴിലുറപ്പ് പദ്ധതി മുഖ്യപങ്കുവഹിക്കുന്നതായും പഠനം തെളിയിക്കുന്നു. 60 ശതമാനം ആളുകള്‍ക്കും ഈ പദ്ധതി ദൈനംദിന ഭക്ഷണത്തിനുള്ള മാര്‍ഗമാണ്. 40 ശതമാനം തൊഴിലാളികള്‍ക്ക് അവരുടെ ജീവിതശാക്തീകരണത്തിനും പദ്ധതി സഹായകരമാണെന്ന് പഠനം പറയുന്നു.
കമന്‍റ് :
ചുരിദാറും ലേഗ്ഗിന്‍സ് ധരിച്ചു കറങ്ങി നടക്കുന്നതിനു പകരം പുരുഷന്മാരേ പ്പോലെ ഷര്‍ട്ടുംമുണ്ട് ധരിച്ചു പണിക്കെത്തുന്നതാണ് നിലവാരത്തിന്റെ അടിസ്ഥാനമെങ്കില്‍  കുഫോസിന്‍റെ  പഠനത്തോട് പൂര്‍ണമായും യോജിക്കുന്നു . കുഫോസ്-അതെന്തു കടല്‍ ജീവി? ഇതെങ്ങനെയാണ് മാനസിക സമ്മര്‍ദ്ദം അളന്നത്? ഓരോന്നിന് പഠിക്കാന്‍ ഓരോരോ വിഷയം !
-കെ എ സോളമന്‍ 

No comments:

Post a Comment