തിരുവനന്തപുരം: തോട്ടികളെക്കുറിച്ച് പറയുമ്പോള്‍ ഗാന്ധിജിക്കും നരേന്ദ്രമോദിക്കും ഒരേ സ്വരമാണെന്ന് എഴുത്തുകാരിയും സമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയ് . കേരള സര്‍വകലാശാലയിലെ അയ്യങ്കാളി ചെയര്‍ സംഘടിപ്പിച്ച ‘കീഴടക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ചരിത്രം’ എന്ന സെമിനാറില്‍ അയ്യങ്കാളി പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഗാന്ധിയെക്കുറിച്ച് സ്കൂളുകളില്‍ പഠിപ്പിക്കുന്നതില്‍ പലതും കള്ളങ്ങളാണ്. തോട്ടികളെ തോട്ടികളായി തന്നെ കാണണമെന്ന് എഴുതിയ ഗാന്ധിയുടെ പേരിലാണോ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി പോരാടിയ അയ്യങ്കാളിയുടെ പേരിലാണോ സര്‍വകലാശാലകള്‍ വേണ്ടതെന്ന് നാം തീരുമാനിക്കണം. റഷ്യന്‍ വിപ്ളവം നടക്കുന്നതിനും എത്രയോ മുമ്പാണ് ദലിതരെ അണിനിരത്തി അയ്യങ്കാളി വിപ്ളവം നയിച്ചത്. അയ്യങ്കാളി അധ$സ്ഥിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പോരാടുമ്പോള്‍ ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു.
അയ്യാങ്കാളിയെപ്പോലെയൊരു മഹാത്മാവ് പാര്‍ശ്വവത്കരിക്കപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഭാരതീയരെ അഭിമാനിതരാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് അയ്യങ്കാളിയെന്നും അരുന്ധതി പറഞ്ഞു.
കേരള യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.കെ. രാധാകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ദലിത് പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. കാഞ്ച എലയ്യ, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍, ചരിത്രവിഭാഗം മേധാവി ഡോ. സുരേഷ് ജ്ഞാനേശ്വരന്‍, ജെ. സുധാകരന്‍, ഡോ. ജെ. പ്രഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് ദിവസത്തെ സെമിനാറില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചരിത്ര വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.
കമന്‍റ്: ഗാന്ധിജിയെക്കുറിച്ച് മീനകന്തസ്വാമി, അരുന്ധതി റോയ് തുടങ്ങി ആര്‍ക്കും എന്തു വിളിച്ചുകൂവാം, ആരും ചോദിക്കില്ല. അയ്യംകാളിക്കെതിരെ പറഞ്ഞുനോക്കണമായിരുന്നു, വാവരമറിഞ്ഞേനെ. "ഗാന്ധിജിയെ മഹാത്മാവ് എന്നു വിളിക്കരുത്" എന്നതുപോലുള്ള വിവരക്കേട് എഴുന്നള്ളിച്ചാല്‍ കേള്‍ക്കുന്നവര്‍ അതില്‍ തൂങ്ങിക്കോളു മെന്നറിയാം. അതാണുദ്ദേശ്യം. ഇവരെയൊക്കെ എഴുന്നള്ളിക്കുന്ന യൂണിവേഴ്സിറ്റി വങ്കന്‍മാരെയാണ് മുക്കാലിയില്‍ കെട്ടി ആദ്യം അടിക്കേണ്ടത്.
-കെ എ സോളമന്‍
No comments:
Post a Comment