Monday, 7 July 2014

32 രൂപ വരുമാനമുള്ളവന്‍ ഇനി സമ്പന്നന്‍!

32 രൂപ വരുമാനമുള്ളവന്‍ ഇനി സമ്പന്നന്‍!


ന്യൂഡല്‍ഹി: ദരിദ്രന് ഇനി മുതല്‍ പുതിയ നിര്‍വചനം. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ 32 രൂപയും നഗരങ്ങളില്‍ 47 രൂപയും പ്രതിദിനം ചെലവിടാന്‍ ശേഷിയുള്ളവരെല്ലാം ദരിദ്രരല്ളെന്ന് പുതിയ റിപ്പോര്‍ട്ട്.
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് രാജ്യത്തെ ദാരിദ്ര്യരേഖാ മാനദണ്ഡം പുനര്‍നിര്‍ണയിച്ചത്. സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് കൈമാറി.
നഗരങ്ങളില്‍ 33 രൂപയും ഗ്രാമങ്ങളില്‍ 27 രൂപയും പ്രതിദിനം ചെലവിടാന്‍ ശേഷിയുള്ളവരെ ദാരിദ്ര്യരേഖക്ക് മുകളില്‍ പെടുത്തി സുരേഷ് ടെണ്ടുല്‍ക്കര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വലിയ മാറ്റം ഒന്നും ഇല്ലാതെയാണ് രംഗരാജന്‍ റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുള്ളത്. വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു സുരേഷ് ടെണ്ടുല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ജനസംഖ്യയില്‍ 29.5 ശതമാനവും ദരിദ്രരാണെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.അതായത് രാജ്യത്തെ പത്തില്‍ മൂന്ന് പേര്‍ പുതിയ ദാരിദ്ര്യരേഖ മാനദണ്ഡത്തില്‍ പറയുന്ന വരുമാനം തന്നെ ഇല്ലാത്തവരാണ്. 2009-10 വര്‍ഷങ്ങളില്‍ 38.2 ശതമാനമായിരുന്നു രാജ്യത്തെ ദരിദ്രരുടെ കണക്ക്. വിലക്കയറ്റം ജനങ്ങളുടെ നടുവൊടിക്കുന്ന സന്ദര്‍ഭത്തില്‍ വന്ന പുതിയ റിപ്പോര്‍ട്ടും വന്‍ വിമര്‍ശനത്തിനിടയാക്കിയേക്കും.
Commentഇതൊക്കെ എന്തര് കണക്കെന്റെ രംഗരാജന്‍ അണ്ണാ. ഒരു മസാലദോശയ്ക്കും(വടയില്ലാതെ) ചായയ്ക്കും കൂടി സാധാരണക്കാരുടെ തീറ്റക്കടയായ ഇന്ത്യന്‍ കോഫീ ഹൌസില്‍ 45 രൂപ വേണമണ്ണാ.
-K A Solaman


No comments:

Post a Comment