Tuesday, 18 October 2011

അനധികൃത ആരാധനാലയങ്ങള്‍ ഒഴിപ്പിക്കുമെന്ന് കേരളം


ന്യൂഡല്‍ഹി: 2012 ഡിസംബറോടെ സംസ്ഥാനത്തെ അനധികൃത ആരാധനാലയങ്ങളെല്ലാം നീക്കം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കി.

സര്‍ക്കാര്‍ സ്ഥലം കയ്യേറി അനധികൃതമായി സ്ഥാപിച്ച 901 ആരാധനാലയങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണ്ടെത്തിയത്. ഇതില്‍ 117 എണ്ണം നീക്കം ചെയ്യുകയും രണ്ടെണ്ണം സ്ഥലം മാറ്റി സ്ഥാപിക്കുകയും ചെയ്തു. 99 എണ്ണത്തിന് നിയമസാധുത നല്‍കിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനധികൃത ആരാധനാലയങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

Comment അതായത് ഇടതന്മാര്‍ അനുവദിച്ചാല്‍ തന്നെ ഭരണത്തിനു 2012ഡിസംബര്‍ വരെ മാത്രമേ ആയുസ്സുള്ളൂവെന്നു ചുരുക്കം .
-കെ എ സോളമന്‍

2 comments: