ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി ഐടി അതികായനും ഇന്‍ഫോസിസിന്റെ സ്ഥാപകനുമായ എന്‍.ആര്‍.നാരായണമൂര്‍ത്തിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് കഴിഞ്ഞ ഏതാനും മാസങ്ങളായി പല കോണുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
അതിനിടെ, ഇതെപ്പറ്റി വിശദീകരണവുമായി മൂര്‍ത്തി രംഗത്തെത്തി. പ്രസിഡന്റ് പദവി താന്‍ ലക്ഷ്യംവയ്ക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
Comment: വാര്‍ത്ത പലകോണുകളില്‍ നിന്നാണ് വരുന്നത്. ഏതു കോണാണെന്ന് മാത്രം വ്യക്തമല്ല . ഇനിയെങ്ങാനും രാഷ്ട്രപതിയയാല്‍ ഒരു ലക്ഷം പേരെ രാഷ്ട്രപതി ഭവനിലേക്ക് റിക്രൂട്ട് ചെയ്യും എന്ന വാര്‍ത്ത ദിവസവും പത്രത്തില്‍ കൊടുത്തുകൊണ്ടിരിക്കും.
-കെ എ സോളമന്‍
No comments:
Post a Comment