Saturday, 1 October 2011

സംസ്ഥാനത്ത് പകല്‍ സമയത്തും വൈദ്യുതി നിയന്ത്രണം


Posted on: 01 Oct 2011
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പകല്‍ സമയത്തും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രിയിലുള്ള വൈദ്യുതി നിയന്ത്രണത്തിന് പുറമെയാണിത്. കേന്ദ്രപൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ ഇന്നുമാത്രം 400 മെഗാവാട്ടിന്റെ കുറവ് ഉണ്ടായതിനെ തുടര്‍ന്നാണ് അധിക നിയന്ത്രണം.

രാമഗുണ്ഡം, താല്‍ച്ചര്‍ താപനിലയങ്ങളിലുണ്ടായ വാര്‍ഷിക അറ്റകുറ്റപ്പണിയും നെയ്‌വേലി താപനലിയത്തിലെ അറ്റകുറ്റപ്പണിയുമാണ് പെട്ടെന്നുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം.

കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വൈകുന്നേരം ഏഴിനും രാത്രി 11നുമിടയില്‍ അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ് വ്യാഴാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇക്കാര്യം വൈദ്യുതി ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര വിഹിതം എപ്പോള്‍ പുനഃസ്ഥാപിക്കുമെന്നു പറയാനാവാത്തതിനാല്‍ ലോഡ് ഷെഡ്ഡിങ് എത്ര കാലം വേണ്ടിവരുമെന്നു തീരുമാനിച്ചിട്ടില്ല.

CommenT ലോഡ് ഷെഡിംഗ് ഉടന്‍ പിന്‍ വലിക്കല്ലേ , ഇന്‍വേര്‍ടെര്‍ വ്യവസായം ഒന്നു പച്ച പിടിച്ചോട്ടെ.

K A Solaman

2 comments: