Thursday, 20 October 2011

ദേശീയപാത വികസനം: 7,400 മരങ്ങള്‍ മുറിച്ചുമാറ്റും


 


ആലപ്പുഴ: ദേശീയപാത 45 മീറ്ററാക്കി വികസിപ്പിക്കുമ്പോള്‍ തുറവൂര്‍ മുതല്‍ ഓച്ചിറ വരെയുള്ള ഭാഗത്ത് മുറിച്ചുമാറ്റേണ്ടത് 7,400 മരങ്ങള്‍. നീക്കംചെയ്യേണ്ട മരങ്ങളുടെ ഇനം തിരിച്ചുള്ള കണക്കെടുപ്പ് തുടങ്ങി. സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അതത് പ്രദേശത്തെ നഗരസഭാംഗം, അല്ലെങ്കില്‍ പഞ്ചായത്തംഗം, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് മരങ്ങളുടെ കണക്കെടുപ്പ് നടത്തുന്നത്. തുറവൂര്‍ മുതല്‍ അമ്പലപ്പുഴവരെയുള്ള ഭാഗത്തെ മരങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി.

Comment: മരങ്ങള്‍ മുറിച്ചു മാറ്റുന്ന ദ്രോഹം ചെയ്യരുത്
-കെ എ സോളമന്‍

2 comments: