ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി എ. കെ. ആന്‍റണിയെ നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകിട്ട് നാലിനാണ് ആന്‍റണിയുടെ ഡല്‍ഹിയിലെ ഔദ്യോഗികവസതിയിലേക്ക് മമ്മൂട്ടിയെത്തിയത്. തുടര്‍ന്ന് ഇരുപത് മിനിറ്റോളം കൂടിക്കാഴ്ച നടത്തിയാണ് മമ്മൂട്ടി പുറത്തിറങ്ങിയത്. ''ഡല്‍ഹിയിലെത്തിയതല്ലേ, നമ്മുടെ മന്ത്രിയല്ലേ... ഒന്നു കാണാമെന്നുവെച്ചു''- സന്ദര്‍ശനത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ദി കിങ് ആന്‍ഡ് കമ്മീഷണര്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഡല്‍ഹിയിലെത്തിയതായിരുന്നു മമ്മൂട്ടി. മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹത്തിന് ആന്‍റണിയെ ക്ഷണിച്ചിട്ടാണ് മമ്മൂട്ടി മടങ്ങിയത്. ഡിസംബര്‍ 22നാണ് വിവാഹം.
Comment: മകന്റെ നിക്കാഹ് പ്രമാണിച്ച് 'കൈരളിയും പാര്‍ട്ടിയും' കുറച്ചു നാളത്തേക്ക് പരണത്തു കേറ്റി . പ്രധാന്‍മന്ത്രിജിയെ ക്ഷണിച്ചില്ലേ ? നിക്കാഹിന്റന്നു പൊതുഅവധി പ്രഖ്യാപിക്കുമോ ? ആന്റണിക്കിപ്പോ ഴും കൈലി മുണ്ടും കച്ചത്തോര്‍ത്തും തന്നെ !
-കെ എ സോളമന്‍
No comments:
Post a Comment