Saturday, 8 October 2011

'ഹീറോയിന്റെ'വസ്ത്രാലങ്കാരത്തിന് ഒന്നേകാല്‍ കോടി


 















ബോളിവുഡ് സിനിമകള്‍ ബജറ്റിന്റെ കാര്യത്തില്‍ എപ്പോഴും മുന്നിലാണ്. എന്നാല്‍ ഒരു സിനിമയിലെ വസ്ത്രാലങ്കാരത്തിനു മാത്രം ഒന്നേകാല്‍ കോടി രൂപ നീക്കി വെക്കുന്ന സിനിമ അപൂര്‍വമാണ്. മധുര്‍ ഭണ്ഡാര്‍ക്കറുടെ 'ഹീറോയിന്‍' എന്ന ചിത്രമാണ് ഒന്നേകാല്‍ കോടി രൂപയുടെ വസ്ത്രാലങ്കാരവുമായി ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഐശ്വര്യാറായി നായികയാവാനിരുന്ന ചിത്രത്തില്‍, അവര്‍ പിന്‍മാറിയതോടെ കരീന കപൂറാണ് പുതിയ ഹീറോയിന്‍.

130 ഓളം വസ്ത്രങ്ങളാണ് ഇതില്‍ കരീന ധരിക്കുക. 1.2 കോടി രൂപയാണ് വസ്ത്രാലങ്കാരത്തിനായി മാത്രം നീക്കി വച്ചിരിക്കുന്നത്. ഓരോ സീനിലും നായിക നാലു വസ്ത്രങ്ങളുമായി രംഗത്തെത്തുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത് പ്രമുഖ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ്. 


Comment: കുഴമ്പു പുരട്ടാനിരിക്കുന്ന  ഇപ്പോഴത്തെ വേഷം കണ്ടിട്ടു  വല്യ പണം മുടക്കു തോന്നണില്ലല്ലോ. ഇന്ത്യ ദരിദ്രവാസികളുടെ   രാജ്യമാണെന്നു ഏതു ഫൂളാ  പറഞ്ഞെ  ?
-കെ  എ സോളമന്‍

No comments:

Post a Comment