Monday, 31 October 2011

ബാലകൃഷ്ണപിള്ള പുറത്തേക്ക്‌





തിരുവനന്തപുരം: ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ . ബാലകൃഷ്ണപിള്ളയെ ജയിലില്‍ നിന്ന് പ്രത്യേക ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കപ്പെടുന്ന 138 തടവുകാരുടെ പട്ടികയിലാണ് ബാലകൃഷ്ണപിള്ളയുടെ പേരുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സുപ്രീംകോടതി അഴിമതിക്കേസില്‍ ശിക്ഷിച്ച ഒരാള്‍ക്ക് ഇതാദ്യമായാണ് ഇത്തരമൊരു ഇളവ് ലഭിക്കുന്നത്.

ഒരു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പിള്ള ഇതുവരെ ജയിലില്‍ കഴിഞ്ഞത് 69 ദിവസം മാത്രമാണ്. അതിനിടെ 75 ദിവസത്തെ പരോളും അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

Comment: പ്രതിപക്ഷത്തിന്  തൂങ്ങിമറിയാന്‍ പുതിയഏര്‍പ്പാടായി . പ്രതിപക്ഷാക്രമത്തില്‍ നിന്ന്  മകന്‍ പിള്ളയെ രക്ഷിക്കാന്‍ അച്ഛന്‍ പിള്ളയെ കൂടു തുറന്നുവിടുന്നതാണ്  എളുപ്പമെന്നു ഉമ്മന്‍ ചാണ്ടിക്കും   കൂട്ടര്‍ക്കും തോന്നി. ഒരു വര്‍ഷമെന്നത്  365 - നു പകരം  69 ദിവസമായി ചുരുക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍  ആലോചിക്കും.
-കെ എ സോളമന്‍

No comments:

Post a Comment