Wednesday, 5 October 2011

പിള്ളയുടെ ഫോണ്‍വിളി: എല്‍ .ഡി.എഫ് സുപ്രീംകോടതിയിലേക്ക്‌


തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള തടവില്‍ നിന്ന് ഫോണ്‍ ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. ഇതു സംബന്ധിച്ച് നിയമവിദഗ്ദ്ധരുമായി മുന്നണി നേതാക്കള്‍ ഇതിനോടകം തന്നെ ചര്‍ച്ച നടത്തിക്കഴിഞ്ഞു.

സുപ്രീംകോടതി കഠിനതടവു വിധിച്ച ബാലകൃഷ്ണപിള്ളയ്ക്ക് സംസ്ഥാനത്തെ യു.ഡി.എഫ് സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണെന്ന് കാണിച്ചാണ് എല്‍ .ഡി.എഫ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നത്. ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും എന്നാണറിയുന്നത്.
Comment: ഈ ഫോണ്‍ കണ്ടു പിടിച്ചവനെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ രണ്ടു കൊടുക്കാമായിരുന്നു.
-കെ എ സോളമന്‍

2 comments: