Thursday, 13 October 2011

ക്ഷുഭിതയൗവനം എഴുപതിലേക്ക്‌

 



മുംബൈ: ബോളിവുഡ്ഡിന്റെ ക്ഷുഭിതയൗവനമായിരുന്ന അമിതാഭിന് ചൊവ്വാഴ്ച 69 വയസ്സ് പൂര്‍ത്തിയായി. ഇനി അമിതാഭ് എഴുപതിന്റെ യൗവനത്തിലേക്കാണ്. എഴുപതില്‍ എത്തി നില്‍ക്കുമ്പോഴും മകന്‍ അഭിഷേകിനെക്കാള്‍ ചിത്രങ്ങള്‍ ഇപ്പോള്‍ അമിതാഭിന്റെ കൈയിലുണ്ട്. തന്റെ 69-ാം ജന്മദിനം അമിതാഭ് ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം ജുഹുവിലെ 'പ്രതീക്ഷ'യില്‍ ആഘോഷിച്ചു.

''ഞാന്‍ ഇപ്പോള്‍ എഴുപതില്‍ എത്തിനില്‍ക്കുന്നു. ഞാന്‍ സെറ്റില്‍ പോകുമ്പോള്‍ 25-30 പ്രായമുള്ള അഭിനേതാക്കളെയാണ് കാണുന്നത്. എനിക്കും അവര്‍ക്കും തമ്മില്‍ നിരവധി വര്‍ഷങ്ങളുടെ വിടവ് ഉണ്ടെങ്കിലും, അവര്‍ക്ക് സിനിമയോടുള്ള അഭിനിവേശത്തെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അവരില്‍നിന്ന് എനിക്ക് ഇനിയും പഠിക്കാനുണ്ട്''- അമിതാഭ് പറഞ്ഞു. 


Comment: ഇനിയും പഠിക്കാനുന്ടെങ്കില്‍ പഠിച്ചോളു .
-കെ   എ  സോളമന്‍

No comments:

Post a Comment