Sunday 2 October 2011

ദി ക്രൈം -ഷേണായി കഥ-കെ എ സോളമന്‍







കത്തിച്ചു പിടിച്ച കാജാ ബീഡിയില്‍ നിന്ന് താമര നൂലു പോലെ മേലോട്ടുയരുന്ന വെളുത്ത പുക ആസ്വദിച്ചു കൊണ്ടിരുന്ന അച്ഛന്‍ ഷേണായിയെ നോക്കി മകന്‍ ലിറ്റില്‍ ,
" അച്ഛാ , അച്ഛാ , '
"എന്താടാ ? "
"അച്ചനിന്നലെ ഏതു സെമിനാറിനാണ് പോയത്, എന്തായിരുന്നു വിഷയം ? "
"എല്ലാം കൂടി ചോദിച്ചാല്‍ എങ്ങനെയാണു മറുപടി പറയുക . സെമിനാര്‍ 'സാപര്യ'യുടെ ആയിരുന്നു, വിഷയം ഗ്രീക്ക് മിതോളോജി വേര്‍സസ്‌ ഇന്ത്യന്‍ മിതോളോജി"
"എന്നിട്ടെന്തു പഠിച്ചു ? പരിപ്പുവടയും കട്ടന്‍ ചായയും കിട്ടിയോ? "
" ചായ കുടിക്കാനാണ് സെമിനാറിന് പോകുന്നതെന്ന് നിന്നോട് ആരു പറഞ്ഞു, പുതിയ അറിവുകള്‍ പകരുന്നതിനാണ് സെമിനാര്‍ , നീ കോളേജില്‍ പോകുന്നത് പോലല്ലാ "

" അപ്പോള്‍ മഹാഭാരതത്തെ കുറിച്ചൊക്കെ നല്ല അറിവ് കിട്ടിക്കാണും ? "
" മഹാഭാരതം എനിക്ക് പണ്ടേ അറിയാം, നിനക്കു വല്ലതും അറിയണോ ? "
"അറിയണമെന്നുണ്ട്, ഒന്ന് രണ്ടു സില്ലി കൊസ്ടിയന്‍സ് "
"ചോദിക്ക് "
" സുയോധനന്റെ മാതാവ് ?
"സുയോധനന്‍ തന്നെയാണ് ദുര്യോധനന്‍ , അമ്മ ഗാന്ധാരി ദേവി "
"അപ്പോള്‍ കുന്തി ദേവിയുടെ ഭര്‍ത്താവ് ?
" പാണ്ടു മഹാരാജാവ് ? "
" അത് ശരി, കര്‍ണന്റെ പിതാവ് ?
"നിന്റെ ഉദ്ദേശ്യം മനസ്സിലായി , വേറെ വല്ല ചോദ്യവും ഉണ്ടോ ?
" അച്ഛന് അറിയാമെങ്കില്‍ പറ ? "
" സൂര്യദേവന്‍ "
" ഭീമന്റെയോ ? "
" വായു ഭഗവാന്‍ "
" അര്‍ജുനന്‍ ? "
" ഇന്ദ്രന്‍ "
" നകുല സഹദേവന്‍മാരുടെ ?
" നല്ല ഓര്മ കിട്ടുന്നിലാ , അശ്വിനി ദേവന്മാര്‍എന്ന രണ്ടുദേവവൈദ്യന്മാരെന്നു തോന്നുന്നു."
" ദേവന്മാര്‍ക്കെന്തിനു വൈദ്യന്മാര്‍ ?, അത് പോട്ടെ, ഞാന്‍ ഇതൊന്നും ചോദിക്കാനല്ല ഉദ്ദേശിച്ചത്. . "
"പിന്നെ ?"
നമ്മുടെ കൃഷ്ണ ...."
" കൃഷ്ണ ഭാഗവാനെന്തു പറ്റി ?"
"കൃഷ്ണ ഭാഗവാനല്ലച്ച , കൃഷ്ണയ്യര്‍ , സാക്ഷാല്‍ വി ആര്‍ കൃഷ്ണയ്യര്‍ സ്വാമികള്‍ . സ്വാമികളുടെ വനിതാ കോഡ്‌ ബില്‍ പാസ്സായാല്‍ , അതിനു മുന്‍കാല പ്രാബല്യം കൊടുത്താല്‍ മഹാത്മാഗാന്ധിയും പിന്നെ അച്ഛന് മൊക്കെ അകത്താവും "
"അതെന്താടാ അങ്ങനെ ? "
" ബികോസ്, ഫതെറിംഗ് ദി തേര്‍ഡ് ചൈല്‍ഡ് ഈസ്‌ എ ക്രൈം . അമ്മയ്ക്ക് കുഴപ്പമില്ല, മൂന്നാമത്തെ കുട്ടിയെ ജനിപ്പിച്ചാല്‍ , പിതാവിന് 10000 രൂപ പിഴയും ആറു മാസം തടവും. രണ്ടു ചേച്ചിമാരും ഞാനു മുല്‍പ്പാടെ അച്ഛന് മൂന്നു, ഹരിലാല്‍ , മണിലാല്‍ , രാംദാസ് , ദേവദാസ് എന്നിങ്ങനെ ഗാന്ധിജിക്ക് നാല് , എല്ലാവരും അകത്തായത് തന്നെ. പേടിക്കാനില്ല, അവിടെ ഭക്ഷണം സുഭിക്ഷമാണ്, മൊബൈലും ഉപയോഗിക്കാം .
നിങ്ങളുടെ കാര്യം പോട്ടെന്നു വെയ്ക്കാം , ആ പാണ്ടു മഹാരാജാവിന്റെ കാര്യ മാണ്‌ കഷ്ടം , പാവം കഥയറിയാതെ ജയിലില്‍ പോകേണ്ടി വരുമാല്ലോന്നോര്‍ക്കുമ്പോഴാ - " \

അന്തം വിട്ടിരുന്ന അച്ഛന്‍ ഷേണായി യിയെ മകന്‍ ലിറ്റില്‍ ഷേണായി കുലുക്കി വിളിച്ചു .

-കെ എ സോളമന്‍

No comments:

Post a Comment