മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ ബി.ജെ.പി നേതാവ് എല്‍.കെ.അഡ്വാനിയുടെ രഥയാത്ര കടന്നുപോകുന്ന വഴിയില്‍ നിന്ന് പൈപ്പ് ബോംബ് കണ്ടെടുത്തു. തിരുപ്പറകുണ്ടത്തിനും മധുരയ്ക്കുമിടയില്‍ ആലങ്കാടി എന്ന സ്ഥലത്തെ ഒരു പാലത്തിനിടിയില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്.
പാലത്തിനിടയില്‍ ബോംബ് കണ്ടുവെന്ന് നാട്ടുകാര്‍ അറിയച്ചതിനെത്തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Comment
വഴിയില്‍ പാമ്പെന്നു കേട്ടിട്ടുണ്ട് , ബോംബിതാദ്യം . വല്ല ദീപാളി പടക്കവുമായിരിക്കും .
-കെ എ സോളമന്‍
No comments:
Post a Comment