Friday, 14 October 2011

നിയമസഭാംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

Posted on: 14 Oct 2011
തിരുവനന്തപുരം: നിയമസഭാംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളം കുത്തനേ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മന്ത്രിമാരുടെ ശമ്പളം 1000 രൂപയില്‍ നിന്ന് 10,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നതാണ് രാജേന്ദ്രബാബു കമ്മീഷന്റെ പ്രധാന ശുപാര്‍ശ.

പരമാവധി 20,000 രൂപ കമ്മീഷന്‍ എന്നത് 25,000 രൂപയായി കൂട്ടണം. പെന്‍ഷന്‍ 4000 രൂപയില്‍ നിന്ന് 6000 രൂപയാക്കണം. മന്ത്രിമാരുടെ പ്രതിദിന അലവന്‍സ് 500 രൂപ 750 രൂപയാക്കണം. അന്യസംസ്ഥാന അലവന്‍സ് 600 ല്‍ നിന്ന് 900 രൂപയാക്കണം. ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 1000, സെക്രട്ടേറിയറ്റ് അലവന്‍സ് 7500 എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍. അതായത് ആകെവരുമാനം 20,300 രൂപയില്‍ നിന്ന് 40,250 രൂപയാക്കണമെന്നാണ് ശുപാര്‍ശ. കമ്മീഷന്റെ ശുപാര്‍ശകള്‍ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു

Comment: അതായത്‌ ഇപ്പോള്‍ പത്തു രൂപയ്ക്ക് കിട്ടുന്ന അഞ്ചു മത്തിക്കു  താമസിയാതെ  ഇരുപതു  രൂപ കൊടുക്കണമെന്ന് ചുരുക്കം.
-കെ എ സോളമന്‍
.

No comments:

Post a Comment