ആചാര്യ ചിദംബരശ്രീയുടെ 'മാമ്പഴമഹത്വ'ത്തെ ക്കുറിച്ചുള്ള പ്രസംഗ പരമ്പര കേട്ട് കേട്ട് ഞാന്‍ മാമ്പഴം തിന്നാനും മാമ്പഴ ജൂസ് കുടിക്കാനും തുടങ്ങി. താമസിയാതെ എനിക്ക് ബോധ്യമായി എന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവു 'പരിധിക്കുപുറത്താ'യെന്ന്. തുടര്‍ന്നാണ് അദ്ദേഹം ചേനയുടെ മഹിമയെ കുറിച്ചുള്ള പ്രഭാഷണപരമ്പര ആരംഭിച്ചത്. അധികം വൈകിയില്ല എനിക്ക് ബോധ്യമായി 'മൂത്രത്തിലെ കല്ല് ' എന്ന രോഗത്തിന് വേറെയും കാരണമുണ്ടാകാമെന്ന്. തുടര്‍ന്ന് അദ്ദേഹം ചേന പ്രഭാഷണം സ്റ്റോപ്പ് ചെയ്തു ചേമ്പിനെക്കുറിച്ചായി പരമ്പര. വായു ക്ഷോഭത്തിന് ഒരു മുഴുവന്‍ ചേമ്പ് വേണ്ട ഒരു കഷണം മാതിയാകുമെന്നു ഡോക്ടര്‍ .
ആചാര്യശ്രീ 'നെല്ലിക്കാമഹിമ' യെക്കുറിച്ചു പ്രഭാഷണം ആരംഭിച്ചതോടെ ഞാന്‍ നെല്ലിക്കയാക്കി മൂന്നു നേരവും . അതോടെ വൈദ്യന്‍ വൈകുണ്ട ഷേണായിയെ വിളിച്ചുഭാര്യ ചോദിച്ചു : "വൈദ്യരെ, നെല്ലിക്കാത്തളത്തിനു നെല്ലിക്കാ മാത്രം മതിയോ, വേറെ വല്ലതും? "
-കെ എ സോളമന്‍
aadhyam chinthichu..... pinne chirichu..... rasakaramayi......
ReplyDeleteThank you Jayaraj for your valuable comment.
ReplyDeleteK A Solaman