ചെന്നൈ: ചലച്ചിത്രനടി നയന്‍താരയും സംവിധായകന്‍ പ്രഭുദേവയും വഴി പിരിയുന്നതായി അറിയുന്നു. ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തിന് ഉലച്ചില്‍ തട്ടിയതായുള്ള വാര്‍ത്ത തമിഴ്‌സിനിമാവൃത്തങ്ങളില്‍ ശക്തമായി. പ്രഭുദേവയുമായുള്ള ബന്ധം താന്‍ അവസാനിപ്പിക്കുകയാണെന്ന് നയന്‍താരതന്നെ പ്രഖ്യാപിച്ചതായാണറിയുന്നത്. ഇനി കൂടുതല്‍ സിനിമകളില്‍ താന്‍ അഭിനയിക്കുമെന്നും ഇതിനായി വിവിധ സംവിധായകരില്‍ നിന്ന് കഥ കേള്‍ക്കാന്‍ തുടങ്ങിയെന്നും നയന്‍താര വ്യക്തമാക്കിയിട്ടുണ്ട്.
താനുമായി വിവാഹത്തിന് സമ്മതിച്ചശേഷം പ്രഭുദേവ സ്വന്തം കുട്ടികളോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്ന് പരിഭവപ്പെടുന്ന നയന്‍താര, ഭാവിയില്‍ ഇതുമൂലം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് ഭയപ്പെടുന്നത്.
ആദ്യഭാര്യ റംലത്തുമായുള്ള വിവാഹമോചനത്തിനു ശേഷവും താനുമായുള്ള വിവാഹത്തീയതി എന്നാണെന്ന കാര്യത്തില്‍ പ്രഭുദേവ നയന്‍താരയ്ക്ക് മറുപടി കൊടുക്കുന്നില്ലത്രെ.
പ്രഭുദേവയുടെ ഈ മൗനവും നയന്‍താരയെ വിഷമവൃത്തത്തിലാക്കി. പ്രഭുദേവയുമായുള്ള വിവാഹത്തിന്റെ പേരില്‍ പല സിനിമകളില്‍ നിന്നും നയന്‍താര ഒഴിഞ്ഞുനിന്നിരുന്നു. പ്രഭുദേവയുടെ അവിചാരിതമായ ഈ പെരുമാറ്റത്തില്‍ വിഷമം തോന്നി, തിരുവോണദിവസം ചെന്നൈയില്‍നിന്ന് കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തിയ അദ്ദേഹത്തെ നയന്‍താര വീട്ടില്‍ കയറ്റാതെ ഒരു മണിക്കൂറോളം വെളിയില്‍ നിര്‍ത്തിയതായും വാര്‍ത്തയുണ്ട്.
Comment: Never expect more time for cinema love affair.Soon she realize her conversion original religion was a foolish act.
-K A Solaman
No comments:
Post a Comment