Monday, 10 October 2011
കുട്ടികളുടെ എണ്ണം നിയന്ത്രിക്കല്‍ നിയമം പ്രായോഗികമല്ലെന്ന് കെ.എം. മാണി
തിരുവനന്തപുരം: ജനസംഖ്യാനിയന്ത്രണത്തിന് ആത്മനിയന്ത്രണത്തിലൂടെയുള്ള കുടുംബ സംവിധാനത്തിനുപകരം കുട്ടികളുടെ എണ്ണം നിയമം മൂലം നിരോധിക്കുകയെന്ന ആശയം പ്രായോഗികമല്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ മന്ത്രി കെ.എം. മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ 48-ാം ജന്മവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ എണ്ണം നിയമംമൂലം നിരോധിക്കാന്‍ ഇന്ത്യ ഒരു സ്വേച്ഛാധിപത്യ രാജ്യമല്ല. ആത്മനിയന്ത്രണത്തിലൂടെ ശരിയായ ഒരു കുടുംബസംവിധാനം കൊണ്ടുവരുന്നത് നല്ലതാണ്. ഇന്ത്യയില്‍ ഇപ്പോള്‍ നൂറുകോടിയിലേറെയാണ് ജനസംഖ്യ. ഇതില്‍ ദുഃഖിക്കേണ്ട കാര്യമില്ല. മനുഷ്യസമ്പത്ത് ഒരു വലിയ സ്വത്താണ്. ഈ മനുഷ്യവിഭവശേഷി രാജ്യത്തിന്റെ ശേഷിയായി മാറ്റാന്‍ നമുക്ക് കഴിയണമെന്നുമാത്രം. ഇതിനായി ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയേണ്ടതുണ്ട്. ഈ മനുഷ്യശേഷി ഉപയോഗിച്ച് കാര്‍ഷിക, വ്യവസായ, സേവനമേഖലകളില്‍ വന്‍ മാറ്റം വരുത്താന്‍ നമുക്ക് കഴിയണമെന്ന് കെ.എം. മാണി പറഞ്ഞു.
Comment:കുട്ടികളുടെ എണ്ണം നിയന്ത്രിക്കല്‍നിയമം പ്രായോഗിമാന്നെന്നെങ്ങാനും പറഞ്ഞാല്‍ കൈമൊത്താന്‍ സമ്മതിക്കുകേല, അത്രേ യുള്ളൂ .
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment