Friday, 14 October 2011

പ്രവര്‍ത്തകസമ്മേളനം

Posted on: 14 Oct 2011

ചേര്‍ത്തല: ഭാരതീയവിചാരകേന്ദ്രം ചേര്‍ത്തല യൂണിറ്റ് പ്രവര്‍ത്തക സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ.എന്‍.ജെ.കര്‍ത്താ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ''ഗാന്ധിദര്‍ശനത്തിന്റെ കാലിക പ്രസക്തി'' എന്ന വിഷയം പ്രൊഫ.കെ.എ.സോളമന്‍ അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി ടി.കെ.ധനഞ്ജയന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാര്‍ഗവന്‍ ചക്കാല, കെ.ആര്‍.മോഹന്‍ദാസ്, വി.കെ.സുപ്രന്‍, പീറ്റര്‍ ബഞ്ചമിന്‍ ,ജോസ് സെബാസ്റ്റ്യന്‍, ധനൂപ്‌വര്‍മ, പ്രൊഫ.പി.ആര്‍.ദാസ്, എ.വി.നായര്‍, കൃഷ്ണപൈ എന്നിവര്‍ പ്രസംഗിച്ചു.
- കെ.എ.സോളമന്‍

No comments:

Post a Comment