Thursday, 17 November 2011

കാജല്‍ ഇളയദളപതിയുടെ നായിക




കാജല്‍ അഗര്‍വാളിന് ഇത് ഭാഗ്യകാലം. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന മാട്രാനില്‍ സൂര്യയുടെ നായികയാകുന്നതിന് പിന്നാലെ ഇളയദളപതി വിജയിന്റെ നായികയാകാനുള്ള ഓഫറും കാജലിനെ തേടിയെത്തിയിരിക്കുന്നു. ഏഴാം അറിവിന് ശേഷം എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന 'മാലൈ നേരത്ത് മഴൈത്തുള്ളി' എന്ന് തത്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിലാകും കാജല്‍ അഗര്‍വാള്‍ ഇതാദ്യമായി വിജയിയുടെ നായികയായി അഭിനയിക്കുക. മുരുകദോസ് തന്നെയാണ് നായികയുമായി ബന്ധപ്പെട്ട് പ്രചരിച്ചിച്ച ഊഹാപോഹങ്ങള്‍ക്കെല്ലാം വിരാമമിട്ടത്. വിജയിയുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്.

Comment : ഇളയദളപത്നി!

No comments:

Post a Comment