Sunday, 13 November 2011

റിലയന്‍സിന്റെ കൈവശം 1.25 ലക്ഷം കോടി രൂപ



ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കരുതല്‍ ധനം 2012 മാര്‍ച്ചോടെ 1,25,000 കോടി രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ നിലവിലുള്ള ബിസിനസ്സുകള്‍ വിപുലപ്പെടുത്താനും പുതിയ മേഖലകളിലേക്ക് കടക്കാനും ഈ തുക ഉപകരിക്കും.

റിലയന്‍സിന്റെ വിവിധ എണ്ണ-വാതക പദ്ധതികളിലെ ഓഹരി വിറ്റതിലൂടെ ബ്രിട്ടീഷ് പെട്രോളിയത്തില്‍ നിന്ന് ലഭിച്ച തുകയാണ് കരുതല്‍ ധനം കൂടാന്‍ ഇടയാക്കിയത്. ഇക്കഴിഞ്ഞ സപ്തംബര്‍ 30ലെ കണക്കനുസരിച്ച് 70,000 കോടി രൂപയായിരുന്നു റിലയന്‍സിന്റെ കരുതല്‍ ധനം.
Comment: ഒക്കെ ശരി, പക്ഷെ ഇന്‍വെസ്റെഷ്സിന്  ഇപ്പൊ  കമ്പനിയില്‍  അത്രയ്ക്കങ്ങ് വിശ്വാസം പോരാ. മൂവായിരത്തിനു  അടുത്തു വിലയുണ്ടായിരുന്ന ഷെയര്‍ ഒന്നിന് 800 രൂപ  ആക്കി  കൊടുത്ത പ്രവര്‍ത്തന മികവില്‍   അന്തം വിട്ടുനില്‍ക്കയാണ്‌  ഇന്‍വെസ്റര്‍ .
-കെ എ സോളമന്‍

No comments:

Post a Comment