Saturday 19 November 2011

വെള്ളത്തിനടിയിലെ സുഖപ്രസവം ഇന്ത്യയിലും പ്രചാരം നേടുന്നു

വെള്ളത്തിനടിയിലെ സുഖപ്രസവം ഇന്ത്യയിലും പ്രചാരം നേടുന്നു
അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ വിദേശരാജ്യങ്ങളുടെ ചുവട് പിടിച്ച് ഇന്ത്യയിലും വെള്ളത്തിനടിയിലെ സുഖപ്രസവം പ്രചാരം നേടുന്നു. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് വേദനയില്ലാത്തതും സുഖകരവുമായ പ്രസവമായതിനാല്‍ മികച്ച സ്വീകാര്യതയാണ് ഈ ചികില്‍സാരീതിക്ക് ലഭിച്ച് വരുന്നത്. ഇതിനകം തന്നെ ദല്‍ഹി, മുംബൈ, ഗോവ, കേരളം, ബംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും 'വാട്ടര്‍ ബെര്‍ത്ത്' എന്ന ചികില്‍സാ രീതി തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ കൊച്ചിയിലും കോഴിക്കോട്ടുമടക്കം ഇൗ മാര്‍ഗം പ്രസവത്തിനായി അവലംബിക്കാവുന്ന ആശുപത്രികളുണ്ട്.
പ്രത്യേകം സജ്ജീകരിച്ച വാട്ടര്‍ പൂളിനകത്താണ് പ്രസവം നടക്കുക. ശരീരോഷ്മാവിന് തുല്യമായ നിലയില്‍ 37.5 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടുള്ള 400^600 ലിറ്റര്‍ വെള്ളമുള്ള വാട്ടര്‍ പൂളിനകത്തായിരിക്കും പ്രസവം. പ്രസവ വേദന ആരംഭിച്ച് കഴിഞ്ഞാല്‍ ഗര്‍ഭിണിക്ക് പൂളിനകത്തേക്ക് കയറാം. ചൂടുവെള്ളം തട്ടുന്നതോടെ ശരീരോഷ്മാവ് കുറയുകയും ഇത് രക്തചംക്രമണം എളുപ്പത്തിലാക്കുകയും ചെയ്യും. ഇതോടെ പേശീസമ്മര്‍ദവും മാനസിക സമ്മര്‍ദവും കുറക്കാന്‍ ഗര്‍ഭിണിക്കാകുകയും പ്രസവം ഏറെക്കുറെ വേദനാരഹിതമാക്കുന്നതുമാണ് ചികില്‍സാരീതി.

Comment: കുഞ്ഞു ശ്വാസം മുട്ടി ചാകാതിരുന്നാല്‍ മതി .
കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ നീന്തിക്കളിച് മാറിപ്പോകാനും സാധ്യതയുണ്ട്, പ്രത്യേകിച്ച്  ചേര്‍ത്തല സര്‍ക്കാര്‍ ആശുപത്രിയില്‍ ആണെങ്കില്‍ .
-K A Solaman

No comments:

Post a Comment