Thursday, 24 November 2011

ഹസാരെ ഭ്രാന്തനെന്ന്‌ സിപിഐ നേതാവ്‌







ന്യൂദല്‍ഹി: ഗാന്ധിയനായ അണ്ണാഹസാരെ ഭ്രാന്തന്‍ ആണെന്ന്‌ സിപിഐ നേതാവ്‌ ഗുരുദാസ്‌ ഗുപ്ത. ഹസാരയുടെ നാട്ടില്‍ മദ്യപന്മാരെ പരസ്യമായി ആക്ഷേപിക്കുന്നതാണ്‌ ഗുപ്തയെ പ്രകോപിതനാക്കിയത്‌.

“അദ്ദേഹത്തിന്‌ ഭ്രാന്താണ്‌, ഞാന്‍ മദ്യപിക്കാറില്ല. എന്നാല്‍ മദ്യപന്‍മാരോട്‌ ഇങ്ങനെയല്ല പെരുമാറേണ്ടത്‌. ഇത്‌ താലിബാന്‍ മാതൃകയിലുള്ള ശിക്ഷാ രീതിയാണെന്നും ഹസാരെ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍നിന്നും വ്യതിചലിക്കുകയാണ്‌” ഗുപ്ത പറഞ്ഞു.

മദ്യപന്മാര്‍ക്കെതിരെ ഹസാരെയുടെ ഗ്രാമത്തില്‍ സ്വീകരിക്കുന്ന നടപടിയില്‍ പലര്‍ക്കും അമര്‍ഷമുണ്ട്‌. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ റഷീദ്‌ അല്‍വി പറഞ്ഞു. അണ്ണാഹസാരെ ഒരു ഗാന്ധിയനാണ്‌ എന്നാല്‍ മദ്യപിക്കുന്നവര്‍ക്കുള്ള ശിക്ഷാനടപടി ഇതല്ലെന്ന്‌ ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌ പറഞ്ഞു.

Comment: ഹസാരെ ശരിയായ വഴിക്കാണെന്ന് കരുതാം, ശത്രുക്കള്‍  കൂടുന്നുണ്ട്.
-കെ എ സോളമന്‍

No comments:

Post a Comment