ആദില എ കബീറിനു ആശംസകള്‍ !
പച്ച കുപ്പിവളകള്‍ അണിഞ്ഞ കൈയ്യാല്‍
ആര്‍ദ്രമാം കവിതകള്‍ എഴുതുന്ന ഗായികേ ,
ഉച്ചനീചത്വങ്ങള്‍ ഒടുങ്ങാന്‍ ഉതകട്ടെ
സ്വച്ഛന്ദമായ് ഒഴുകുന്ന നിന്‍ വാക്കുകള്‍
മുത്തുമണി പോലഴകാര്‍ന്ന ഹൃത്തിന്റെ
വശ്യ വിസ്മയ കാഴ്ചകള്‍ നല്കനായ്
പച്ച മരതകക്കല്ലു പോല്‍ തിളങ്ങട്ടെ
പച്ച മലയാള കവികളില്‍ ആദില.
കവിതയെ സ്നേഹിച്ച പെണ്‍കൊടി നിന്നുടെ
കവനങ്ങള്‍ ഒക്കെയും ഏറെ ഹൃദ്യം
അക്ഷര സുഗന്ധമായ് അണയാ വിളക്കായ് നീ
തെളിയട്ടെ ഭാഷയില്‍ എന്നുമെന്നും
പച്ച മരതക കല്ലു പോല്‍ വിളങ്ങട്ടെ
അക്ഷര ഭൂമിയില്‍ ആദില എ കബീര്‍
-കെ എ സോളമന്‍
aashamsakal................
ReplyDeletehai Jayaraj, you are again. See you.
ReplyDelete-K A Solaman