Thursday, 10 November 2011

ഗോവിന്ദച്ചാമിക്ക് വധശിക്ഷ


തൃശ്ശൂര്‍ : സൗമ്യ കൊലക്കേസില്‍ തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ സമത്വപുരം, വിരുദാചലം സ്വദേശി ഗോവിന്ദച്ചാമിക്ക് വധശിക്ഷ. തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബുവാണ് വിധി പ്രസ്താവിച്ചത്. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിധിയാണിതെന്ന് കോടതി കണ്ടെത്തി. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി.
Comment: ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ വാളൂരിയ ആളൂര്‍ അവിടെങ്ങാനുമുണ്ടോ ?
-കെ എ സോളമന്‍

2 comments:

  1. arhicha vidhi thannyanu, ororutharkkum padamakenda onnu....... niyamathinte pazhuthukal ee vidhiye attimarikkathirunnal mathi.......

    ReplyDelete
  2. See you Mr Jayaraj. Thank you
    -K A Solaman

    ReplyDelete