Tuesday 1 November 2011

കേരളം സ്ത്രീകള്‍ക്ക് അനുകൂലമല്ല: രേവതി.

കേരളം സ്ത്രീകള്‍ക്ക് അനുകൂലമല്ല: രേവതി
കണ്ണൂര്‍ : സ്ത്രീകള്‍ക്ക് അനുകൂലമല്ലാത്ത അന്തരീക്ഷമാണ് കേരളത്തിലെന്ന് ചലച്ചിത്ര നടിയും സംവിധായകയുമായ രേവതി. കണ്ണൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളം വിദ്യാഭ്യാസ നിലവാരത്തില്‍ വളരെ മുന്നിലാണെങ്കിലും സ്ത്രീകള്‍ എല്ലാ രംഗത്തും പിന്നിലാണ്. സിനിമയിലും ഇതേ അവസ്ഥയുണ്ട്. കഴിവുള്ള എഴുത്തുകാരായ ഒരുപാട് പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷേ, അവരാരും സിനിമാ സംവിധാനരംഗത്തേക്കോ സാങ്കേതിക രംഗത്തേക്കോ വരുന്നില്ല. ഞാന്‍ മലയാളി ആണെങ്കിലും കേരളത്തില്‍ അല്ല ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടത്തെ സാമൂഹിക, സാമ്പത്തിക, പ്രശ്നങ്ങളോ ലിംഗപരമായ വിവേചനങ്ങളോ ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

Comment: മോഹന്‍ലാല്‍ ഉള്‍പ്പെടെ ചിലരുമായി സിനിമ കളിച്ചിട്ടുള്ള ആളല്ലേ. ആ അനുഭവമാണോ സ്ത്രീകള്‍ക്ക് അനുകൂലമല്ലാത്ത അന്തരീക്ഷമാണ് കേരളത്തിലെന്ന്  പറയാന്‍ പ്രേരിപ്പിച്ചത് ? അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് പറയരുത്.  തമിഴ് നാട്ടില്‍ തന്നെ കൂടിക്കോളൂ, ഇങ്ങോട്ട് വരണമെന്നു ആരുപറഞ്ഞു ?
-കെ എ സോളമന്‍

2 comments:

  1. comment ottum ishtappettilla.
    keralam sthreekalkkanukoolamallennariyan oru divasathe pathram vaayichal mathiyallo.

    ReplyDelete
  2. "അതുകൊണ്ടുതന്നെ ഇവിടത്തെ സാമൂഹിക, സാമ്പത്തിക, പ്രശ്നങ്ങളോ ലിംഗപരമായ വിവേചനങ്ങളോ ശരിയായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല"
    Haai, Chiruthakktti, this is what Ms Revathi said. She knows little about Kerala. Don't believe blindly any media, print or visual.
    Thank you for joining.
    Bye! K A Solaman

    ReplyDelete