Sunday, 27 November 2011

മുല്ലപ്പെരിയാര്‍ : മന്ത്രിമാര്‍ നാളെ ദല്‍ഹിയിലെത്തും


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തിര കേന്ദ്ര ഇടപെടല്‍ തേടി കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം നാളെ ദല്‍ഹിയിലെത്തും. പ്രദേശത്തെ ഭൂകമ്പ സാധ്യതകളെ കുറിച്ച് റൂര്‍ക്കി ഐ.ഐ.റ്റിയുടെ പഠന റിപ്പോര്‍ട്ട് കേരളം കേന്ദ്രത്തിന് കൈമാറും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം ജലവിഭവ മന്ത്രി പി.ജെ ജോസഫും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നാളെ ദല്‍ഹിയിലെത്തും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, നിയമ സെക്രട്ടറി, മുല്ലപ്പെരിയാര്‍ സ്പെഷ്യല്‍ സെല്‍ അംഗങ്ങള്‍ എന്നിവരും കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

Comment: മുല്ലപ്പെരിയാര്‍ 'ഭൂകമ്പം ' 2008 -ല്‍ ഉണ്ടായപ്പോള്‍  നമ്മുടെ ദേശീയ പത്രങ്ങളില്‍  
വാര്‍ത്തകള്‍  പ്രസിദ്ധീകരിച്ചിരുന്നു. 'സേവ് മൈ കേരളം ' എന്നൊരു ബ്ളോഗ് തന്നെ ഒരു കൂട്ടര്‍ തുടങ്ങി. പിന്നീടുള്ള മൂന്നു വര്ഷം നമ്മുടെ മന്ത്രിമാരും  ചാനലുകളും  പ്രതികരണ മുന്‍ജഡ്ജിമാരും കൂട്ടഉറക്കത്തിലായിരുന്നു. ശാസ്ത്രജ്ഞന്‍മാര്‍ക്കും മിണ്ടാട്ടമില്ലായിരുന്നു. സുനാമിയില്‍ പെട്ടത് പോലെ എല്ലാംകൂടി ഇപ്പോള്‍ ഇളകിവശാകാന്‍ കാരണം പിറവം തെരഞ്ഞെടുപ്പോ ഡാം- 999 സിനിമയോ ?
-കെ എ സോളമന്‍

No comments:

Post a Comment