Tuesday, 29 November 2011
ഇനി മൂത്രമൊഴിച്ചും കളിക്കാം !!
മൂത്രമൊഴിക്കുന്നത് വിരസമായ ഒരു സംഗതിയായി തോന്നുന്നയാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ കമ്പ്യൂട്ടര്‍ ഗെയിം എത്തുന്നു. മൂത്രമൊഴിച്ച് ഗെയിം കളിക്കാനുള്ള വഴിതുറക്കുകയാണ് ബ്രിട്ടനിലെ ഒരു കമ്പനി.
മൂത്രപ്പുരയില്‍ യൂറിനലിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള ഹൈഡെഫിനിഷന്‍ സ്‌ക്രീനിലാണ് ഗെയിം കാണാനാവുക. മൂത്രധാരയുടെ ദിശയുപയോഗിച്ച് ഗെയിം നിയന്ത്രിക്കാന്‍ കഴിയും. യൂറിനലിലുള്ള മൂന്ന് വ്യത്യസ്ത ഇന്‍ഫ്രാറെഡ് സെന്‍സറുകളാണ് മൂത്ര ഗെയിമിങ് സാധ്യമാക്കുക.
നാലു മാസമായി കേംബ്രിഡ്ജിലെ ഒരു ബാറില്‍ പരീക്ഷണ ഉപയോഗത്തിലായിരുന്നു പുതിയ ഗെയിം. നല്ലൊരു ബിസിനസ് സാധ്യത ഇത് മുന്നോട്ടുവെയ്ക്കുന്നതായി ഗെയിം ഡിസൈന്‍ ചെയ്ത ക്യാപ്റ്റീവ് മീഡിയയും അതിന്റെ സഹസ്ഥാപകനായ ഗോര്‍ഡന്‍ മാക്‌സ്വീനും കരുതുന്നു.
Comment: ഇതു പുരുഷന്‍മാര്‍ക്കു സംവരണം ചെയ്ത ഗെയിമാണ് , സ്ട്രീകള്‍ക്കുള്ളത് പുറകെ എത്തും! .
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment