Thursday, 17 November 2011

മന്‍മോഹന്‍സിങ് ഒബാമയുമായി ചര്‍ച്ച നടത്തി




ബാലി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയും കൂടിക്കാഴ്ച നടത്തി. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും തമ്മില്‍ കണ്ട് ചര്‍ച്ച നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒബാമ ഇന്ത്യയിലെത്തിയപ്പോഴാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഒബാമ താമസിക്കുന്ന ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആസിയാന്‍, പൂര്‍വേഷ്യന്‍ ഉച്ചകോടികളില്‍ പങ്കെടുക്കാനാണ് ഡോ.മന്‍മോഹന്‍സിങ് ഇന്‍ഡൊനീഷ്യയിലെ ബാലിയിലെത്തിയത്.

Comment : ഈ നില്പില്‍ വല്യ കാര്യമില്ലെങ്കിലും കോംറെസിനു  ചൊറിച്ചില്‍ ഉണ്ടാകാന്‍ ഇതു ധാരാളം മതി.
-കെ എ സോളമന്‍

No comments:

Post a Comment