Friday, 18 November 2011

ആദില കബീറിന്റെ കവിതാ സമാഹാരം പ്രകാശനം 22ന് - Congrats!


ആലപ്പുഴ: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ആദില കബീറിന്റെ കവിതാ സമാഹാരം 22ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ സംവിധായകന്‍ വിനയന് നല്‍കി പ്രകാശനം ചെയ്യും.പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയും പബ്ലിക് ലൈബ്രറിയുംചേര്‍ന്ന് ശ്രീദേവി ഓഡിറ്റോറിയത്തില്‍ 4.30നാണ് ചടങ്ങ്.അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ വരെ ആദില രചിച്ചിട്ടുള്ള കവിതകളുടെ സമാഹാരത്തിന് അമ്മാളു എന്നാണ് പേര്. ചടങ്ങില്‍ എം.പി.വീരേന്ദ്രകുമാറിനെ പുന്നപ്ര ഫാസ് വൈസ്​പ്രസിഡന്റെ് നസീര്‍ സലാം ആദരിക്കും. ഡോ:അമൃത പുസ്തകപരിചയം നടത്തും. അമ്മാളു പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി ബുക്‌സാണ്.പ്രകാശനശേഷം കലാഭവന്‍ സുധീര്‍ ഒരുക്കുന്ന മിമിക്‌സ് ഗെയിം ഷോയും ഉണ്ട്. പത്രസമ്മേളനത്തില്‍ കമാല്‍ എം.മാക്കിയില്‍, വി.ആര്‍.അശോകന്‍, അഡ്വ. പ്രദീപ് കൂട്ടാല, കെ.പ്രസന്നകുമാര്‍, എ.നാസര്‍, ജി.ഉത്തമന്‍ എന്നിവര്‍ പങ്കെടുത്തു.

Comment: Congrats Ms Adila!
-K A Solaman 

No comments:

Post a Comment