Posted on: 04 Nov 2011
ന്യൂഡല്‍ഹി: പെട്രോള്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത നടപടിക്ക് ഒരുങ്ങുന്നു. വിഷയം ചര്‍ച്ചചെയ്യാന്‍ എം.പിമാരുടെ അടിയന്തര യോഗം പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി വിളിച്ചു. വില കൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ വ്യാഴാഴ്ച രാത്രി തന്നെ എം.പിമാരോട് അടിയന്തിരമായി കൊല്‍ക്കത്തയിലെത്താന്‍ അവര്‍ നിര്‍ദേശം നല്‍കി. യു.പി.എയിലെ പ്രധാന ഘടകകക്ഷിയായിട്ടും തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് തങ്ങളോട് ആലോചിക്കാത്തതില്‍ മമത കടുത്ത രോഷത്തിലാണ്. പണപ്പെരുപ്പം വര്‍ധിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന സാധാരണക്കാരന് പെട്രോളിന്റെ വില വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മമത.
Comment: മമത നമ്മുടെ നേതാവ്
-കെ എ സോളമന്‍
No comments:
Post a Comment