Thursday, 17 November 2011
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 145.81 പോയന്റ് നഷ്ടത്തോടെ 16315.90 പോയന്റിലും നിഫ്റ്റി 52.15 പോയന്റ് താഴ്ന്ന് 4882.60 പോയന്റിലുമാണ് രാവിലെ 9.43ന് വ്യാപാരം തുടരുന്നത്.
16,387.70 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,286.29 പോയന്റിലേക്കും 4899.15 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 4902.25 പോയന്റിലേക്കും താഴ്ന്നു. മുന്‍നിര ഓഹരികളില്‍ ടാറ്റാ മോട്ടോഴ്‌സ്, സെസാ ഗോവ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി, ഭെല്‍, ടി.സി.എസ്, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, പി.എന്‍.ബി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.
Comment: കേരള മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്‍െറ റീജനല്‍ കേന്ദ്രം കൊച്ചിയില്‍ ആരംഭിക്കാന്‍ പോകുന്നതിന്റെ ഫലം കണ്ടു തുടങ്ങി . മടിക്കുത്തില്‍ മുറുകെപ്പിടിച്ചോ, അല്ലേല്‍ ബോംബൈ മാര്‍വാടികള്‍ മുണ്ടു അഴിച്ചോണ്ട് പോകും , അതാണ് അനുഭവം
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment