Wednesday, 9 November 2011

കടല്‍മണല്‍ ഖനനം ആവശ്യമെന്ന് മാണി


Posted on: 09 Nov 2011

തിരുവനന്തപുരം: സമുദ്രത്തില്‍ നിന്ന് മണല്‍ വാരിയാല്‍ എന്താണ് കുഴപ്പമെന്ന് മന്ത്രി കെ.എം. മാണി. എന്ത് പറഞ്ഞാലും പരിസ്ഥിതി എന്ന് പറഞ്ഞ് പേടിപ്പിക്കരുതെന്നും ഇതിനായി ദേശീയതലത്തിലും സംസ്ഥാന തലത്തിലും പ്ലാന്‍ തയ്യാറാക്കി അഡീഷണല്‍ റിസോഴ്‌സ് ആയി കണക്കാക്കണമെന്നും കെ.എം. മാണി പറഞ്ഞു.

കടലില്‍ നിന്ന് മണലെടുക്കാന്‍ ദേശീയതലത്തില്‍ തന്നെ പ്ലാന്‍ തയ്യാറാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അതുകൊണ്ട് പാരിസ്ഥിതികാഘാതം ഉണ്ടാകില്ലെന്നും മാണി പറഞ്ഞു. മണലെടുക്കുന്നത് ശരീരത്തില്‍ രക്തമെടുക്കുന്നത് പോലെയാണ്. എടുക്കും തോറും അത് വീണ്ടും സംഭരിക്കപ്പെടുമെന്നും മാണി പറഞ്ഞു.

Comment: അങ്ങ് കിഴക്കുള്ളതെല്ലാം ഖനനം ചെയ്തു കഴിഞ്ഞു. കടലേയുള്ളൂ ഖനനം ചെയ്യാന്‍ ബാക്കി . മണലെടുക്കുന്നത് ശരീരത്തില്‍ രക്തമെടുക്കുന്നത് പോലെയാണെന്നും   എടുക്കും തോറും അത് വീണ്ടും സംഭരിക്കപ്പെടുമെന്നും  പറയുന്നതു   പിളരും തോറും വളരും എന്നു പറയുന്നതു പോലെയുള്ളു. പാലാമാണി ഇനിമുതല്‍ പരിസ്ഥിതി മാണി എന്നറിയപ്പെടും.
-കെ എ സോളമന്‍

No comments:

Post a Comment