Sunday, 20 November 2011

സാഹിത്യം ജനങ്ങള്‍ക്ക് താത്‌പര്യമില്ലാത്ത വിഷയമായി മാറുന്നു -പ്രൊഫ. എം.കെ.സാനു


ചേര്‍ത്തല: ആര്‍ക്കും താത്പര്യമില്ലാത്ത വിഷയമായി സാഹിത്യം മാറുകയാണെന്നും സാഹിത്യത്തിന്റെ ജീവനുവേണ്ടി സ്വയംസമര്‍പ്പണങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രൊഫ.എം.കെ.സാനു പറഞ്ഞു. ചേര്‍ത്തല സര്‍ഗത്തിന്റെ 11 ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ത്തല വുഡ്‌ലാന്‍ഡ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സര്‍ഗോത്സവ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തു പ്രയോജനംകിട്ടും എന്നുകണക്കുകൂട്ടി സാഹിത്യമേഖലയില്‍ എത്തിയാല്‍ വ്യക്തിക്കും സാഹിത്യമേഖലയ്ക്കും അതുകൊണ്ട് പ്രയോജനം ലഭിക്കുകയില്ല. മൗലികമായ സമര്‍പ്പണമാണ് സാഹിത്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ഗം പ്രസിഡന്റ് പ്രൊഫ.പി.കെ.മുരളി അധ്യക്ഷത വഹിച്ചു. പ്രൊഫ.ജോസ് കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ദീപ പട്ടാമ്പി, വി.കെ.സുപ്രന്‍ ചേര്‍ത്തല, എന്‍.ടി.ഭദ്രന്‍, കെ.സി.രമേശന്‍, എസ്.പുരുഷോത്തമന്‍, വടുതല ഗോപാലന്‍ മാസ്റ്റര്‍, മുതുകുളം സോമനാഥ്, ഇ.കെ.തമ്പി, എന്‍.എഫ്.ജോസഫ്, പി.വി.സുരേഷ്ബാബു, പി.വി.ജയപ്പന്‍ നായര്‍, വാരനാട് ബാനര്‍ജി, എന്‍.എം.ശശി, ജയശ്രീ, എന്‍.ടി.ഓമന തുടങ്ങിയവര്‍ പങ്കെടുത്തു.

കഥയരങ്ങിലും കവിയരങ്ങിലും വിവിധഭാഗങ്ങളില്‍ നിന്ന് ഒത്തുകൂടിയവര്‍ സൃഷ്ടികള്‍ അവതരിപ്പിച്ചു.

Comment: ചുവപ്പു നിറത്തില്‍ പേരു കാണുന്നവര്‍ ആരെങ്കിലും ആ പരിസരത്തുണ്ടായിരുന്നുവെന്നു തെളിയിച്ചാല്‍  ഒരു ലക്ഷം രൂപ ഇനാം. തുക പോരെങ്കില്‍ കൂട്ടാം.
-കെ എ സോളമന്‍

No comments:

Post a Comment