Friday, 4 November 2011

സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക്







കോഴിക്കോട്: പെട്രോള്‍വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച വാഹനപണിമുടക്ക്. ഇടതുആഭിമുഖ്യമുള്ള മോട്ടോര്‍വാഹനതൊഴിലാളി യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുമണി വരെയായിരിക്കും പണിമുടക്ക്. ബസ്, ലോറി, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. 
Comment:  ഒരു  പതിനാങ്കിന് ഒരു വാവ്. ഒരു എണ്ണ വില കേറ്റത്തിനു   ഒരു വാഹന പണിമുടക്ക്‌. ഈ ജിഞ്ചില്ലം   കൊട്ടലിനു  എന്നാണൊരു  ഒടുക്കം ?
-കെ എ സോളമന്‍

No comments:

Post a Comment