തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും നിയമസഭയില്‍ ഖേദപ്രകടനം നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പത്തനാപുരത്ത് നടത്തിയ പരാമര്‍ശത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചത്. തന്റെ പരാമര്‍ശം മുഖ്യമന്ത്രിയെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് കോടിയേരി പറഞ്ഞു. എന്തു ചോദിച്ചാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊട്ടന്‍ പുട്ട് വിഴുങ്ങിയതുപോലെയാണെന്ന കോടിയേരിയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്. സഭയില്‍ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് കോടിയേരി തന്റെ പരാമര്‍ശം പിന്‍വലിച്ചു ഖേദം പ്രകടിപ്പിച്ചത്.
തുടര്‍ന്ന് ഇത്തരത്തില്‍ പി.സി.ജോര്‍ജിന് ക്ഷമ പറയാന്‍ സാധിക്കുമോ എന്നു കോടിയേരി ചോദിക്കുകയും ഇതേ തുടര്‍ന്ന് പി.സി.ജോര്‍ജ് സ്‌പീക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ നിര്‍വ്യാജംഖേദം പ്രകടിപ്പിക്കുകയുമായിരുന്നു. സഭയ്ക്ക് പുറത്ത് സ്‌പീക്കര്‍ക്ക് അധികാരമില്ലെന്ന ജോര്‍ജിന്റെ പ്രസ്താവനയാണു വിവാദമായത്.

Comment: അങ്ങനെ രണ്ടുകൂട്ടരും ' കോമ്പ്ളിമെന്‍സ് ' ആയി ?
-കെ എ സോളമന്‍
-കെ എ സോളമന്‍
No comments:
Post a Comment