Monday 28 November 2011

മുല്ലപ്പെരിയാറില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു – മുഖ്യമന്ത്രി

കോഴിക്കോട്: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രമ്യമായ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്നത്തില്‍ കേരളത്തിന്റെ നിലപാട്‌ പ്രധാനമന്ത്രിയ്ക്ക്‌ ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഇനിയും ദല്‍ഹിക്കു പോകുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
999 വര്‍ഷത്തെ കരാര്‍ നിലനില്‍ക്കുന്ന ഡാമിന്റെ ബലത്തെകുറിച്ച്‌ ആശങ്കയുണ്ട്‌. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണു പ്രധാനം. മുല്ലപ്പെരിയാറിലെ ഭൂചലനം സംബന്ധിച്ച്‌ ഉന്നതാധികാര സമിതിക്കു വീണ്ടും റിപ്പോര്‍ട്ട്‌ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Comment: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍  പൊടുന്നനെ ജനത്തെ ഇളക്കി വിടേണ്ട കാര്യമെന്തെന്ന് രാഷ്ട്രീയ നേതൃത്വം ചിന്തിക്കണം. പുരച്ചി തലൈവിക്കു   ഡാമിന്റെ ഗുരുതരാവസ്ഥ മനസ്സിലാകില്ലെന്നുണ്ടോ  ? തമിഴ്  നാടിനു വെള്ളം നിഷേധിക്കില്ലെങ്കില്‍  അവര്‍ എന്തിനു പുതിയ ഡാമിന് എതിരുനില്കണം? ജനത്തെ തെരുവിലറക്കാതെ പ്രശനം    പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നതു  രാഷ്ട്രീയ നേതൃത്വത്തിന്റെ കഴിവുകേട് .  പെട്ടെന്നു  പുതിയ ഡാം  നിര്‍മിക്കാന്‍ സാധ്യത കുറവായതിനാല്‍ , ജലനിരപ്പ് കുറച്ചു നിര്‍ത്തുകയാണ് ആവശ്യം വേണ്ടത്
ശാസ്ത്രജ്ഞന്‍മാര്‍ ഉറപ്പിക്കുന്ന പക്ഷം അപകട സാധ്യത കണക്കിലെടുത്തു ഡാം പൊളിച്ചു നീക്കണം. 30 ലക്ഷം ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തമിഴ് നാടിന്റെ പച്ചക്കറി കൃഷി.
-കെ എ സോളമന്‍

No comments:

Post a Comment