പുന്നപ്ര: ദേശീയപാതയോരത്തെ മരച്ചീനി കൃഷിക്ക് വെള്ളമെത്തിക്കാന്‍ സന്നദ്ധസംഘടനയുടെ സഹായം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം അമ്പലപ്പുഴ ബ്ലോക്കില്‍ നടപ്പാക്കിയ പാതയോര മരച്ചീനികൃഷിക്ക് വെള്ളമെത്തിക്കുന്നതിനാണ് സന്നദ്ധസംഘടനയായ പുന്നപ്ര യുവധാര രംഗത്തിറങ്ങിയത്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളായ സ്ത്രീകള്‍ നട്ടുവളര്‍ത്തിയ മരച്ചീനി കൃഷിക്ക് ഇതോടെ ജനകീയ പിന്തുണയാവുകയാണ്.
പുന്നപ്ര കപ്പക്കടയില്‍ ദേശീയപാതയ്ക്ക് പടിഞ്ഞാറുവശം മുതല്‍ പോളിടെക്‌നിക്കിന് മുന്‍വശംവരെയുള്ള ഭാഗത്തെ മരച്ചീനികൃഷിക്ക് വെള്ളമെത്തിക്കുന്ന ചുമതലാണ് യുവധാര പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. കൃഷസ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം കുഴികള്‍ നിര്‍മിച്ച് പോളിത്തീന്‍ വിരിച്ചാണ് അതില്‍ വെള്ളം ശേഖരിക്കുന്നത്. ജോലി കഴിഞ്ഞ് എത്തുന്ന യുവധാര പ്രവര്‍ത്തകര്‍ വൈകീട്ട് കന്നാസുകളില്‍ വെള്ളം കൊണ്ടുവന്ന് കുഴികളില്‍ നിറയ്ക്കും.
Comment: മരച്ചീനികാടുകളും, വാഴത്തോപ്പുകളും അപ്രത്യക്ഷമായതാണ് യുവതിയുവാക്കള്‍ തങ്ങളുടെ താല്‍കാലിക ആവശ്യത്തിനു മാളുകളിലും മള്‍ടീപ്ളെക്സിലും ചേക്കേറാന്‍ കാരണമെന്ന് ഒരു വിദ്വാന്റെ അഭിപ്രായമായി പത്രത്തില്‍ എഴുതി ക്കണ്ടു. പുന്നപ്ര കപ്പക്കടയില്‍ പാത യോരത്തു മള്‍ടീപ്ളെക്സില്ലാത്തതിന്റെ കുറവ് ഇതോടെപരിഹരിച്ചു.
-കെ എ സോളമന്‍
No comments:
Post a Comment