Thursday, 1 December 2011

ഉമ്മന്‍‌ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചു


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. കേരളത്തിലെ നാല് ജില്ലയിലെ ലക്ഷക്കണക്കിന് ആളുകള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തില്‍ കടുത്ത ആശങ്കയില്‍ കഴിയുകയാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
അണക്കെട്ടിന്റെ ഭ്രംശമേഖലയില്‍ തുടരെത്തുടരെ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതിനാല്‍ അടിയന്തിരമായി അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണം. ഇതിന് തമിഴ്‌നാട് സര്‍ക്കാര്‍ സഹായിക്കണമെന്നാ‍ണ് കത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്.
Comment: കത്തു വേണ്ട, എസ് എം എസ് മതിയായിരുന്നു. എസ് എം എസ്സില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ കാബിനെറ്റില്‍ ഉള്ള കാര്യം മറന്നു പോയോ ?
-കെ എ സോളമന്‍

No comments:

Post a Comment