Saturday, 17 December 2011

മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ ചിദംബരം


ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. പിറവത്തെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ബഹളമെന്നും ചിദംബരം ചെന്നൈയില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന കേരളത്തിന്റെ ആശങ്ക അനാവശ്യമാണ്. ഇപ്പോള്‍ ഉയര്‍ത്തുന്ന ആശങ്ക തെരഞ്ഞെടുപ്പ്‌ തീരുന്നതോടെ അവസാനിക്കുമെന്നും ചിദംബരം പറഞ്ഞു. തമിഴ്‌നാട്‌ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍-കൂടംകുളം സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
Comment: ചിദംബരം പറഞ്ഞതില്‍ അല്പം വാസ്തവമുണ്ട്. എന്നാല്‍ പ്രാദേശിക വാദം ഉയര്‍ത്തുന്ന നേതാക്കള്‍ , അത്‌ ജോസഫ്‌, വൈകോ, ചിദംബരം തുടങ്ങി ആരു തന്നെ ആയാലും, രാജ്യത്തിനു ആപത്ത്‌.
-കെ എ സോളമന്‍

2 comments:

  1. അവസാനം ഇടയ ചെറുക്കനു പറ്റിയത് പോലെ ആകാതിരുന്നാല്‍ മതി. അല്ല ഞാന്‍ ഒന്ന് ചോദിക്കട്ടെ . ഈ അണക്കെട്ട് തകരുന്നത് ഗോപുര വാതില്‍ തുറക്കുന്നത് പോലെ ആയിരിക്കുമോ അതോ വല്ല ഇടത്തും തകര്‍ന്നു വെള്ളം കുത്തി ഒലിക്കാന്‍ തുടങ്ങുമോ? പിന്നെ വെള്ളം നേരെ ഇടുക്കി ഡാമില്‍ തന്നെ എത്താന്‍ ചാല് കെട്ടിയിട്ടുണ്ടോ. താഴ്ന്ന സ്ഥലത്തെ നീരോടു എന്നത് ശരിയാണെങ്കില്‍ എവിടെ താഴ്ച കാണുന്നോ അങ്ങോട്ടേക്ക് പായില്ലേ.

    ReplyDelete
  2. I hope you are not from Idukki.
    The Idukkians are seen terribly shocked with Mullaperiyar nightmare.
    -k a solaman

    ReplyDelete