മൂന്നാര്‍: ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറില്‍ പ്രകടനം. അഞ്ഞൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. മൂന്നാര്‍ ടൌണിലെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ അടങ്ങുന്ന സംഘമാണ് പ്രകടനം നടത്തിയത്. പോലീസിന്റെ അനുമതി ഇല്ലാതെയായിരുന്നു പ്രകടനം. രാവീലെ പത്തര മണിയോടെ നല്ലതണ്ണി റോഡില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. മുല്ലപ്പെരിയാറിന് അനുകൂലാമായി ഇത്തരമൊരു പ്രകടനം നടക്കുമെന്ന് ഇന്നലെ തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
Comment: ബേജാറാവാനില്ല. കന്യാകുമാരി കേരളത്തോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ത്താണ്ടാത്തു പ്രകടനം നടത്തിയാല്‍ മതി .
-കെ എ സോളമന്‍ .
അവിടെ വന്നതില്‍ സന്തോഷം. ഇവിടെ ആരു വന്നു വായിക്കാറില്ലേ....നല്ല പോസ്റ്റുകളൊക്കെ ഉണ്ടല്ലോ.
ReplyDeleteReally? Thank you Kusumam.
ReplyDelete-k a solaman