Thursday, 15 December 2011
നിങ്ങളും ഉണ്ണണം എന്റെ കൂടെ ! കഥ- കെ എ സോളമന്‍
നാട്ടില്‍ പണിയില്ലാത്തവര്‍ താനുള്‍പ്പടെ വളരെക്കുറച്ചു പേരെയുള്ളൂ എന്നാണു രാമന്‍നായര്‍ കരുതിയിരുന്നത് .കൊച്ചിയില്‍ ചെന്നപ്പോഴാണ് ബോധ്യമായാത് കേരളത്തില്‍ പകുതിപ്പെര്‍ക്കും ഒരു പണിയുമില്ലെന്ന് . അതിനുമാത്രം ജനമാണ് ഇമ്മാനുവേല്‍ സില്‍ക്സ്ഷോറൂം ഉദ്ഘാടനത്തിനു എത്തിയത്
. 'നിങ്ങളും ഉണ്ടാവണം എന്റെ കൂടെ ' എന്ന് മാര്‍വാഡി മലയാളത്തില്‍ സകലമാന ചാനലിലു ടെയും രാവണ്‍ വിളിച്ചു കൂവിയ സമയത്തെല്ലാം രാമന്‍ നായര്‍ കേട്ടത് "നിങ്ങളും ഉണ്ണണം എന്റെ കൂടെ" എന്നാണ്. കാര്‍ത്യായനി പിള്ള ഉണ്ടാക്കി കൊടുക്കുന്ന ചോറും സ്ഥിരം മോരു കറിയും ഒരു ദിവസത്തെങ്കിലും ഒന്നൊഴിവായിക്കിട്ടുമല്ലോ എന്നാ വിചാരത്തിലാണ് രാമന്‍ നായര്‍ കൊച്ചി യിലേക്ക് വെളുപ്പിനെ വണ്ടി കേറിയത്. ചെന്നപ്പോഴാ കാണുന്നത്, സകല പിള്ളാരും, ഗര്‍ഭിണികളും, മുതുക്കന്മാരും തൊട്ടു ചുഴലി ദീനക്കാരു വരെയുണ്ട് ഇടപ്പള്ളിയില്‍ .
കൊച്ചിയിലും പരിസരത്തു മായി ബിവറേജസ് കടകളിലെല്ലാം വിശേഷ ദിനം പ്രമാണിച്ചു ആവശ്യത്തിനു സ്റോക്ക് കരുതിയിരുന്നു. ജനമുന്നേറ്റം പരിഗണിച്ചു, ചിലടങ്ങളില്‍ കൂപ്പന്‍ സമ്പ്രദായവും ഏര്‍പ്പാടാക്കി. വിവരാവകാശം വഴി അന്ന്വേഷിച്ചാല്‍ബോധ്യപ്പെടാവുന്നത്തെ യുള്ളൂ അന്നേ ദിവസത്തെ കച്ചവടത്തിന്റെ കണക്ക്.
രാമന്‍ നായര്‍ക്കു ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇമ്മാനുവേല്‍ സില്‍ക്ക് ഒന്നു കാണണം., ഒന്നും വാങ്ങാനല്ല, കൂട്ടത്തില്‍ ഷാരുഖ് ഖാനെയും. ടിയാന്‍ ബോഡി ബില്ഡ് ചെയ്തു ആര്‍നല്‍ദ് ഷ്വാസ് നഗറെ നാണിപ്പിച്ചിരിക്കുന്നതിനാല്‍ അതൊന്നു നേരിട്ട് കാണണം. സിനിമയില്‍ ഒത്തിരി തവണ കണ്ടിട്ടുണ്ട് , നേരിട്ടു കണ്ടാല്‍ എങ്ങനെ യിരിക്കും ? പൊതുവേ ഹിന്ദിനടന്‍മാര്‍ ഉടുപ്പിടാറില്ല. ആരാധകര്‍ ബോഡി കണ്ടാസ്വാദിക്കട്ടെ എന്നാണ് വഴക്കം. ബോഡി പുറത്തു കാട്ടാന്‍ കൊള്ളാത്തിതിനാ ലാവണം , മലയാള സിനിമനടന്മാര്‍ക്ക് ഈ പൂതി തോന്നി തുടങ്ങിയിട്ടില്ല. ഇമ്മാനുവേലിനു ബോഡി ബില്‍ഡഴെസിനെ വേണം ഉദ് ഘാടനത്തിന്, അതാണ് സൂപ്പര്‍ -മെഗാ സ്റാറന്‍മാരെ തഴഞ്ഞു ഇറക്കുമതിക്കു പോയത്.
പക്ഷെ രാമന്‍ നായരെ ഞെട്ടിപ്പിച്ചതു മറ്റൊന്നാണ് . ഷാരുഖിന്റെ കൂടെ നൃത്തച്ചുവട് വെച്ച സ്വദേശിയും വിദേശിയും ആയ കാമിനികള്‍ക്ക് വസ്ത്രം തീരെ കുറവായിരുന്നു. തരുണികള്‍ ധരിച്ചവ യാകട്ടെ ഇമ്മാനു വേലില്‍ കിട്ടുന്നവായുമല്ല. കേരള സ്ത്രീകളുടെ ഭാവി വസ്ത്രസങ്കല്‍പം ഈ വിധമെങ്കില്‍ ഇമ്മുനുവേല്‍ അല്ല സകല തുണിക്കടകളും വൈകാതെ പൂട്ടും, ആരെങ്കിലും തുണി വാങ്ങിയാലല്ലേ കടതുറന്നു വെയ്ക്കേണ്ടതുള്ളു ?
രാത്രി എട്ടിന്നു വീട്ടിലെത്തിയ നായരോട് കാര്‍ത്യായനിപ്പിള്ള എന്തോ പറഞ്ഞു. മുഴുവന്‍ വ്യക്തമായില്ലെങ്കിലും "നിങ്ങളും ഉണ്ണണ്ട എന്റെ കൂടെ" എന്നാ ഭാഗം ശരിക്കും കേട്ടു. അരി വാങ്ങിക്കൊടുക്കണമെന്നു പറഞ്ഞിട്ട് വാങ്ങാതിരുന്ന കാര്യം അപ്പോഴാണ് രാമന്‍ നായര്‍ ഓര്‍ത്തത്.
K A Solaman
Subscribe to:
Post Comments (Atom)
ആരെങ്കിലും തുണി വാങ്ങിയാലല്ലേ കടതുറന്നു വെയ്ക്കേണ്ടതുള്ളു ?
ReplyDeleteഅത് ന്യായം.
Thank you Unni for joining. See you
ReplyDeleteK A Solaman