ആലപ്പുഴ: സാമ്പാറില്ല, ചമ്മന്തിയില്ല, തൊട്ടുകൂട്ടാന്‍ മുളക് ചാലിച്ചതുമില്ല. പതിനഞ്ചുമിനിട്ടുകൊണ്ട് 22 ഇഡ്ഡലി വയറ്റിലാക്കിയാല്‍ തീറ്റപ്രിയന്‍ എന്നല്ലാതെന്തു വിളിക്കും. ആലപ്പുഴ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിലാണ് കെ.എസ്.ഇ.ബി.യില്‍ ലൈന്‍മാനായ അരൂര്‍ മൂളിംപറമ്പില്‍ ഗോപകുമാര്‍ (38) 22 ഇഡ്ഡലി തിന്ന് സ്വര്‍ണസമ്മാനം നേടിയത്. ഒപ്പം തീറ്റപ്രിയനെന്ന പേരും.
Comment: A competition of poor taste. The media should never promote such events.
-K A Solaman
No comments:
Post a Comment