ധനകാര്യ ആസ്തികളില്‍ (ഫിനാന്‍ഷ്യല്‍ അസറ്റ്) ഏറ്റവും പ്രമുഖമായ സ്ഥാനമാണ് ഓഹരികള്‍ക്കുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഭൂരിപക്ഷത്തിന്റേയും സ്വത്തില്‍ നല്ലൊരു പങ്കും ധനകാര്യ ആസ്തികളാണ്. വാറന്‍ ബുഫെയുടേയും ബില്‍ ഗേറ്റ്‌സിന്റെയും മുകേഷ് അംബാനിയുടേയും മറ്റും സമ്പത്തില്‍ നല്ലൊരു പങ്കും ധനകാര്യ ആസ്തികളാണ്.
പേര് സൂചിപ്പിക്കുന്നതുപോലെ ഓഹരി നിക്ഷേപം പൊതു, സ്വകാര്യ കമ്പനികളുടെ ഓഹരികളിലെ നിക്ഷേപമാണ്. ഒരു കമ്പനിയുടെ ഓഹരി വാങ്ങുകയെന്നാല്‍ ആ കമ്പനിയുടെ ഉടമസ്ഥതിയില്‍ ഒരു പങ്ക് വാങ്ങുകയെന്നാണ്. അതിനാല്‍ തന്നെ ആ കമ്പനി ഉണ്ടാക്കുന്ന ലാഭനഷ്ടങ്ങളുടെ പങ്ക് ആനുപാതികമായി വഹിക്കേണ്ടതായി വരും.
ആഗോളതലത്തിലും ആഭ്യന്തര തലത്തിലും ഓഹരി വിപണിയിലുണ്ടായിട്ടുള്ള വന്യമായ വ്യതിയാനങ്ങള്‍ ആ നിക്ഷേപത്തില്‍നിന്ന് വിട്ടു പോകുവാന്‍ പല നിക്ഷേപകരേയും പ്രലോഭിപ്പിക്കുകയാണ്. ഉയര്‍ന്ന നേട്ടം പ്രതീക്ഷിച്ച് സ്വര്‍ണം, മറ്റ് കമോഡിറ്റികള്‍ എന്നിവയിലേയ്ക്കാണ് മിക്കവരും നിക്ഷേപം മാറ്റുന്നത്. എന്നാല്‍ ഇത് എത്രത്തോളം ബുദ്ധിപൂര്‍വമാണ്? അല്ലെങ്കില്‍ ദീര്‍ഘകാലത്തില്‍ മറ്റ് നിക്ഷേപാസ്തികള്‍ ഓഹരികളേക്കാള്‍ മികച്ച നിക്ഷേപം ലഭ്യമാക്കുമെന്ന് ഉറപ്പുണ്ടോ?
Comment: ഉപദേശിക്കാന്‍ നേരമായില്ലാശാനെ. ഓഹരിയില്‍ നിക്ഷേപിച്ചവന്റെയൊക്കെ കളുസം കീറിയിരിക്കുകയാണ്.
-കെ എ സോളമന്‍ .
No comments:
Post a Comment