
ശബരിമല: ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരുടെ കൊച്ചു മകന്‍ രാഹുല്‍ ഈശ്വര്‍ ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തടഞ്ഞു. ഉച്ചപൂജയ്ക്കായാണ് രാഹുല്‍ ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ തുടങ്ങിയത്. രാഹുലിന് ശ്രീകോവിലില്‍ കയറാന്‍ അവകാശമില്ലെന്നും തന്ത്രിയുടെ മകന് മാത്രമേ അതിനുള്ള അവകാശമുള്ളൂ എന്നും ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എം.സതീഷ് കുമാര്‍ പറഞ്ഞു. പൂജ നടത്താന്‍ രാഹുല്‍ ഈശ്വര്‍ ശ്രമിച്ചാല്‍ ദേവസ്വം ബോര്‍ഡ് തടയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comment: ഈശ്വരനെ തടഞ്ഞെന്നോ , ശിവ ശിവ എന്താ ഈ കേക്കണേ ? കെ എ സോളമന്‍
No comments:
Post a Comment