Saturday 17 December 2011

23,400 ഉദ്യോഗസ്ഥര്‍ക്ക് ബി.പി.എല്‍ കാര്‍ഡ്‌




തിരുവനന്തപുരം: സംസ്ഥാനത്ത് അനര്‍ഹമായി ബി.പി.എല്‍ റേഷന്‍കാര്‍ഡ് നേടിയ സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ 23,400-ഓളം. സംസ്ഥാന സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റാണ് ഇത് കണ്ടെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുപുറമെ, പൊതുമേഖല-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ചേര്‍ത്താണ് ഈ കണക്ക്.

ഉദ്യോഗസ്ഥര്‍ക്കു പുറമെ ലക്ഷക്കണക്കിന് അനര്‍ഹരും ഇപ്പോള്‍ ബി.പി.എല്‍ കാര്‍ഡ് കൈവശം വെച്ചിട്ടുണ്ട്.ബി.പി.എല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ച് എ.പി.എല്‍ കാര്‍ഡ് നേടാന്‍ ഇവര്‍ക്ക് ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ഇതിനുശേഷവും തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. അനര്‍ഹര്‍ ആനുകൂല്യം പറ്റുന്നത് തടഞ്ഞില്ലെങ്കില്‍ ഒരുരൂപാ അരിവിതരണം അവതാളത്തിലാവുമെന്നും സിവല്‍ സപ്ലൈസ് ഡയറക്ടര്‍ എം.എസ്.ജയ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ 25 കിലോവീതം അരി നല്‍കുന്നുണ്ടെങ്കിലും രണ്ടുമാസം കഴിഞ്ഞാല്‍ 14 കിലോഗ്രാം വീതമേ ഒരുകുടംബത്തിന് നല്‍കാനാവൂ . കേന്ദ്രം ബി.പി.എല്‍ വിഹിതം കൂട്ടാത്തതിനാല്‍ കൂടുതല്‍ പേര്‍ക്ക് പങ്കുവയ്ക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമാവുന്നതാണ് ഈ കുറവിന് കാരണം.
Comment: എല്ലാവരും ബി പി എല്‍ ആയിക്കഴിയുമ്പോള്‍ ആനുകൂല്യം എ പി എല്ലിനുമാത്രമായി  സംവരണം ചെയ്യുക, അതെയുള്ളൂ മാര്‍ഗം.
-കെ  എ സോളമന്‍

2 comments:

  1. അയ്യാ എഴയ് ആരുമില്ലാത മാപാപി നാനെ. പല്ലക്കില്‍ സഞ്ചരിക്കുന്നെന്ന് വചു തെണ്ടാന്‍ പാടില്ലെന്നുടോ.

    ReplyDelete
  2. Hai, Shenoi sar, thank you for your kind visit, see you.
    -k a solaman

    ReplyDelete