കൊച്ചി: ടെക്സ്റ്റെയില്‍ വിപണന രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് പേരെടുത്ത ഇമ്മാനുവല്‍ സില്‍ക്സിന്റെ പുതിയ ഷോറും വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ ഈ മാസം നാലിന് പ്രവര്‍ത്തനം ആരംഭിക്കും. അഞ്ച് ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഏറ്റവും വലിയ ടെക്സ്റ്റെയില്‍ ഷോറും എന്ന ഖ്യാതി സ്വന്തമാക്കിക്കൊണ്ടാരംഭിക്കുന്ന ഇമ്മാനുവല്‍ സില്‍ക്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ബോളിവുഡ് താരം ഷാരൂഖ് ഖാനാണ്.
Comment:
ലോകത്തിലെ ഏറ്റവും വലിയ ടെക്സ്ടയില്‍ ഷോറൂം ആണെന്ന് പരസ്യം. ഇങ്ങനെ ലോകത്തിലെ ഏറ്റവും വലുതു പലതുണ്ട്. മമ്മൂട്ടിയുടെ പോത്തിസ് അങ്ങനെ യൊന്നാണ് . ലോകം ചെറുതായി പോയതാണു ഇതിനു കാരണം. ഷാറൂഖ്‌ഖാനെ ഇറക്കുന്മതി ചെയ്തു ഉദ്ഘാടനം നിര്‍വഹിക്കുന്നത് കൊണ്ട് തുണി വാങ്ങാന്‍ ആളുകളെയും വടക്കേ ഇന്ത്യ യില്‍ നിന്ന് ഇറക്കുമതി ചെയ്യട്ടെ. -കെ എ സോളമന്‍
No comments:
Post a Comment